ഇടുക്കി : കുടിവെള്ള പദ്ധതിയില്‍ ആവശ്യത്തിന് വെള്ളം ഉണ്ടെങ്കിലും വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ ശുദ്ധ ജലം ലഭിയ്ക്കാത്ത അവസ്ഥയാണ് ഇടുക്കി നെടുങ്കണ്ടം ഡിഎഫ്ഒ മെട്ട് നിവാസികളുടേത്. പദ്ധതി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വൈദ്യുതി കണക്ഷന്‍ ലഭ്യമാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. 50 ലധികം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പദ്ധതിയാണ് ഡിഎഫ്ഒ മെട്ട് കുടിവെള്ള പദ്ധതി. മുന്‍പ് ഉണ്ടായിരുന്ന ഡീസല്‍ മോട്ടോര്‍ കേടുവന്ന് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് വൈദ്യുതി മോട്ടോര്‍ സ്ഥാപിച്ചതോടെയാണ് ജല വിതരണം മുടങ്ങിയത്. പുതിയ മോട്ടോര്‍ സ്ഥാപിച്ചെങ്കിലും പദ്ധതി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വൈദ്യുതി എത്തിക്കാന്‍ ചില നാട്ടുകാര്‍ അനുമതി നല്‍കാതെ വന്നതോടെ പദ്ധതി താളം തെറ്റി.
Also Read: റോഡില്‍ കുണ്ടും കുഴിയും, പതിറ്റാണ്ടുകളായി യാത്രാക്ലേശം ; പ്രതിഷേധവുമായി നാട്ടുകാര്‍
നിലവില്‍ കുടിവെള്ളം വന്‍ വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഗുണഭോക്താക്കള്‍. വൈദ്യുതി എത്തിക്കുന്നതിനായുള്ള തടസങ്ങള്‍ നീക്കാന്‍ പഞ്ചായത്ത് കൃത്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും ആരോപണം ഉയരുന്നു.