ആലപ്പുഴ : നിർമാണത്തിലുള്ള കെട്ടിടത്തിന്‍റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മാവേലിക്കര വഴുവാടിയിലാണ് സംഭവം. നിർമാണ തൊഴിലാളികളായ മാവേലിക്കര കല്ലുമല സ്വദേശിയായ ആനന്ദൻ (50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവരാണ് മരിച്ചത്.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; യുവാവിൻ്റെ മൃതദേഹം കണ്ടെത്തി