കോഴിക്കോട്: കനത്തകാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്ന് ആറുവയസുകാരന് പരിക്കേറ്റു. ബാലുശ്ശേരി നരയംകുളം കുന്നത്ത് ജുബീഷിൻ്റെ വീടിനു മുകളിലാണ് തൊട്ടടുത്തപറമ്പിലെ തെങ്ങ് വീണത്. അപകടത്തില്‍ ജുബീഷിൻ്റെ മകന്‍ ധ്യാന്‍ യാദവിന് പരിക്കേറ്റു.
തെങ്ങ് വീഴുന്ന സമയം വീട്ടില്‍ ഭാര്യ ലിബിഷയും ഭാര്യാമാതാവ് ലീലയും ഉണ്ടായിരുന്നെങ്കിലും മറ്റാര്‍ക്കും പരിക്കില്ല. ഒന്നാം ക്ലാസില്‍ പഠിക്കുന്ന ധ്യാന്‍ ഹാളിലിരുന്നു ചിത്രം വരയ്ക്കുകയായിരുന്നു. വീടിനു മുകളിലെ ഓടുകളും തടി കഷണങ്ങളും വീണാണ് കുട്ടിക്ക് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്ങ് വീണതോടെ ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു.