ETV Bharat / state

ചാകര കണ്ടെത്തും, മീന്‍കൃഷി ഫാമുകളില്‍ നിന്ന് പിടക്കുന്ന മീനെത്തിക്കും; ഡ്രോണ്‍ വിപ്ലവത്തിന് സിഎം എഫ് ആര്‍ഐ

കടലിലെ കൂടുമത്സ്യകൃഷി, കടൽ സസ്‌തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, അണ്ടർവാട്ടർ ഇമേജിങ്, ജലാശയ മാപ്പിങ് തുടങ്ങിയവ കാര്യക്ഷമമാക്കാന്‍ ഡ്രോൺ ഉപയോഗിക്കാനൊരുങ്ങി സിഎംഎഫ്ആർഐ.

CMFRI  DRONES IN MARINE FISHERIES  സമുദ്രമത്സ്യ മേഖലയിൽ ഡ്രോൺ  MALAYALAM LATEST NEWS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 6, 2024, 11:55 AM IST

എറണാകുളം: മീന്‍പിടുത്ത വള്ളങ്ങളിലും ബോട്ടുകളിലും ജിപി എസ് ഘടിപ്പിച്ച് മീനുകള്‍ കൂട്ടമായി സഞ്ചരിക്കുന്ന മേഖലകള്‍ കണ്ടെത്തുന്ന സാങ്കേതിക വിദ്യ നേരത്തേ തന്നെ നമ്മുടെ മല്‍സ്യത്തൊഴിലാളികള്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോഴിതാ മീന്‍ പിടുത്തം കൂടുതല്‍ ഫലപ്രദവും ആയാസ രഹിതവുമാക്കാന്‍ പുതിയ ഡ്രോണ്‍ സാങ്കേതിക വിദ്യയുമായി എത്തുകയാണ് കൊച്ചിയിലെ കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനമായ സിഎം എഫ് ആര്‍ ഐ.

കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് ഡ്രോൺ ഉപയോഗത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐ തയ്യാറെടുക്കുന്നത്. കടലിലെ കൂടുമത്സ്യകൃഷി, കടൽ സസ്‌തനികളുടെ നിരീക്ഷണം, ദുരന്തനിവാരണം, അണ്ടർവാട്ടർ ഇമേജിങ്, ജലാശയ മാപ്പിങ് തുടങ്ങിയവക്കായി ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമാണ് സിഎംഎഫ്ആർഐ സംയുക്ത ദൗത്യം തുടങ്ങുന്നത്. കേന്ദ്ര ഫിഷറീസ് മന്ത്രാലയം, നാഷണൽ ഫിഷറീസ് ഡെവലപ്മെന്‍റ് ബോർഡ്, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) എന്നിവർ സംയുക്തമായാണ് ഡ്രോൺ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്.

CMFRI  DRONES TO EASE MARINE FISHING  CMFRI TO TRAIN FISHERMEN ON DRONES  KERALA NEWS
- (ETV Bharat)

"നമ്മളൊക്കെ പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള പ്രകടനം കാഴ്ച വെക്കാന്‍ ഡ്രോണുകള്‍ക്ക് സാധിക്കും. കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കും മല്‍സ്യ കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ഡ്രോമുകള്‍ എങ്ങിനെ ഉപയോഗിക്കാം എന്നതില്‍ പരിചയപ്പെടുത്തലുകളും ബോധവല്‍ക്കരണവും ആവശ്യമാണ്. അതിശയകരമായ നിരവധി ദൗത്യങ്ങള്‍ക്ക് ഡ്രോണുകളെ ഉപയോഗപ്പെടുത്താനാവും. കൂടുകളിൽ കൃഷി ചെയ്യുന്ന മീനുകളുടെ ആരോഗ്യസ്ഥിതി നിരീക്ഷണം, തീറ്റ വിതരണം, സെൻസറുകൾ ഘടിപ്പിച്ച് വെള്ളത്തിന്‍റെ ഗുണനിലവാര പിശോധന തുടങ്ങിയവ ഡ്രോണുകൾ എളുപ്പമാക്കും. മാത്രമല്ല, മത്സ്യകൃഷി ഫാമുകളിൽ നിന്ന് ജീവനുള്ള മത്സ്യങ്ങൾ ആവശ്യാനുസരണം ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാനും ഡ്രോൺ ഉപയോഗം സഹായിക്കും. കടൽ കൂടുകൃഷിക്ക് പ്രധാന വെല്ലുവിളിയാകുന്ന അപകടകാരികളായ ആൽഗകളുടെ വളർച്ചയും വ്യാപനവും നേരത്തെ തിരിച്ചറിയാനും ഈ സാങ്കേതികവിദ്യ ഉപകരിക്കും." സിഎംഎഫ്ആർഐ ഡയറക്‌ടർ ഡോ. ഗ്രിൻസൺ ജോർജ് ഇടിവി ഭാരതിനോട് പറഞ്ഞു.

കടലിലെ കൂടുമത്സ്യകൃഷി മുതൽ സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം വരെ സമയവും ചെലവും കുറച്ച് കൂടുതൽ കുറ്റമറ്റതാക്കി മാറ്റാൻ ഡ്രോൺ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. മത്സ്യമേഖലയിലുള്ളവർക്കിടയിൽ ഇതിന് സ്വീകാര്യതയും ജനപ്രീതിയും ലഭിക്കുന്നതിനുള്ള ബോധവത്‌കരണ ശ്രമങ്ങളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം (ETV Bharat)

തിമിംഗലങ്ങളെയും ഡോള്‍ഫിനുകളേയും നിരീക്ഷിക്കാന്‍

വൈവിധ്യമാര്‍ന്ന നിരവധി ദൗത്യങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനാണ് സിഎം എഫ് ആര്‍ ഐ ലക്ഷ്യമിടുന്നത്. പൊക്കാളി പാടങ്ങളിൽ വിത്ത് വിതക്കാനും തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്‌തനികളുടെ നിരീക്ഷണത്തിനും ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടും. ദുരന്തനിവാരണം എളുപ്പമാക്കാൻ അടിയന്തിര ഘട്ടങ്ങളിൽ ലൈഫ് ജാക്കറ്റുകൾ എത്തിക്കുന്നതിനും ഡ്രോണുകളെ പ്രയോജനപ്പെടുത്താനാകും. വേമ്പനാട് കായലിലെ ജലഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് ഈ സാങ്കേതികവിദ്യ ഏറെ ഉപകരിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചാകര കണ്ടെത്തല്‍

കടലിൽ ഉപരിതലമത്സ്യങ്ങൾ കൂട്ടത്തോടെയെത്തുന്ന സ്ഥലങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും അതുവഴി മീൻപിടുത്തം എളുപ്പമാക്കാനും ഡ്രോൺ ഉപയോഗം അവസരമൊരുക്കും. ഇതിന്‍റെ ഭാഗമായി, നവംബർ എട്ടിന് വെള്ളിയാഴ്‌ച സിഎംഎഫ്ആർഐയിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും ബോധവത്‌കരണ ശിൽപശാലയും ഡ്രോൺ ഉപയോഗ പ്രദർശനവും നടക്കും. രാവിലെ 11ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്‌ഘാടനം ചെയ്യും.

ഡ്രോൺ ഉപയോഗത്തിന്‍റെ സാധ്യതകൾ വിശദീകരിക്കുന്ന ബോധവത്‌കരണ ശിൽപശാലയിലും പ്രദർശനത്തിലും മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ എന്നിവർക്ക് പങ്കെടുക്കാം. കേന്ദ്ര ഫിഷറീസ് മന്ത്രാലയം, നാഷണൽ ഫിഷറീസ് ഡെവലപ്മെന്‍റ് ബോർഡ്, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവയെ പ്രതിനിധീകരിച്ച് ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും.

Also Read: കടൽപായലിൽ നിന്നും കരൾ സംരക്ഷണം; പ്രകൃതിദത്ത ഉത്പ‌ന്നം പുറത്തിറക്കി സിഎംഎഫ്ആർഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.