വയനാട്: ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ വയനാട്. നവംബർ 13ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വയനാട്ടിലെ എൽഡിഎഫ് സ്ഥാനാര്‍ഥി സത്യൻ മൊകേരിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി.
സത്യൻ മൊകേരിയുടെ പ്രചാരണ പരിപാടികളിൽ അദ്ദേഹം സംസാരിച്ചു. ബഹുജന റാലിയോടെ കൽപ്പറ്റയിൽ നടന്ന പൊതുസമ്മേളനമായിരുന്നു ആദ്യ പരിപാടി. തുടർന്ന് മുക്കത്തും എടവണ്ണയിലും നടന്ന പരിപാടികളിലും മുഖ്യമന്ത്രി സംസാരിച്ചു. മൂന്ന് തവണ നിയമസഭയിലേക്ക് തുടർച്ചയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് സത്യൻ മൊകേരി.
യുഡിഎഫ് മണ്ഡലമെന്ന് ഒരുകാലത്ത് പേരുണ്ടായിരുന്ന വയനാട്ടിൽ 2014ൽ ഉജ്ജ്വല പോരാട്ടത്തിലൂടെ അത് തകർത്തത് ഈ എൽഡിഎഫ് പോരാളിയായിരുന്നു. മണ്ഡലത്തിലെ പരിചയം കരുത്താക്കി ജനകീയ വിഷയങ്ങളുയർത്തിയുള്ള പ്രചാരണമാണ് സത്യൻ മൊകേരി തുടരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം എല്ലാ മുന്നണികളും പ്രചാരണ രംഗത്ത് ഒപ്പത്തിനൊപ്പമുണ്ട്. കോൺഗ്രസ്, എൻഡിഎ, എൽഡിഎഫ് സ്ഥാനാർഥികൾ ഇന്ന് മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തി വോട്ടഭ്യർഥിച്ചിരുന്നു. രാഹുൽ ഗാന്ധി രാജിവച്ചതിന് പിന്നാലെയാണ് വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. കോൺഗ്രസിൽ നിന്ന് കന്നിയങ്കം കുറിക്കുന്ന പ്രിയങ്ക ഗാന്ധി ഇന്ന് (നവംബർ 6) മലപ്പുറം ജില്ലയിലെ വണ്ടൂർ നിലമ്പൂർ, തുവ്വൂർ, കാളികാവ്, ചെറുകോട്, പൂക്കോട്ടുപാടം എന്നിവിടങ്ങളിലാണ് പ്രചാരണം നടത്തിയത്.
Also Read: 'കോഴിക്കോട് നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കണം', മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക