ETV Bharat / state

'പ്രിയങ്കാ ഗാന്ധി ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥി'; മുഖ്യമന്ത്രി - CM ON CONGRESS WAYANAD BYELECTION

വയനാട്ടിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

CM PINARAYIVIJAYAN AGAINST CONGRESS  WAYANAD LOKSABHA BYELECTION 2024  PINARAYI VIJAYAN PRIYANKA GANDHI  CM AGAINST JAMAAT E ISLAMI
CM Pinarayi Vijayan (Facebook)
author img

By ETV Bharat Kerala Team

Published : Nov 7, 2024, 10:29 PM IST

തിരുവനന്തപുരം: കോൺഗ്രസിന്‍റെ മതനിരപേക്ഷ മുഖം മൂടി പൂർണമായും അഴിഞ്ഞു വീഴുന്ന കാഴ്‌ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നത്. എന്താണ് കോൺഗ്രസിന്‍റെ നിലപാട്? നമ്മുടെ രാജ്യം ജമാഅത്തെ ഇസ്‌ലാമിയെ പരിചയമില്ലാത്ത രാജ്യമല്ലല്ലോ. ആ സംഘടനയുടെ നിലപാട് ജനാധിപത്യത്തിന് നിരക്കുന്നതാണോ? എന്ന് മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിൽ കുറിച്ചു.

ജമാഅത്തെ ഇസ്‌ലാമി രാജ്യത്തേയും രാജ്യത്തിന്‍റെ ജനാധിപത്യത്തേയും പ്രധാനമായി കാണുന്നില്ല. രാജ്യത്തിന്‍റെ ഭരണക്രമത്തെ കണക്കിലെടുക്കുന്നില്ല. വെൽഫയർ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നത് ഒരു മറയാണ്.

ആ മറയാണ് ജമ്മു കശ്‌മീരിൽ കണ്ടത്. ജമ്മു കശ്‌മീരിൽ ഇതുവരെ തെരഞ്ഞെടുപ്പിനെ ശക്തമായി എതിർത്തുപോവുകയായിരുന്നു ജമാഅത്തെ ഇസ്‌ലാമി. കടുത്ത വർഗീയ നിലപാടുകൾ സ്വീകരിച്ചു പോവുകയായിരുന്നു അവർ. ഇപ്പോൾ അവർ ബിജെപിക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും മുഖ്യമന്ത്രി പോസ്‌റ്റിൽ കുറിച്ചു.

ജമ്മു കശ്‌മീരിൽ മൂന്ന് നാല് സീറ്റിൽ ഇത്തവണ മത്സരിക്കാൻ അവർ തീരുമാനിച്ചു. അവസാനം സിപിഎം നേതാവായ മുഹമ്മദ് യൂസഫ് തരിഗാമി മത്സരിക്കുന്ന സീറ്റിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. അവരുടെ ഉദ്ദേശം തരിഗാമിയെ പരാജയപ്പെടുത്തണം എന്നതായിരുന്നു. ബിജെപിയും ആഗ്രഹിച്ചത് അതാണ്. അവിടെയുള്ള തീവ്രവാദികളും ബിജെപിയും ഒരേ കാര്യമാണ് ആഗ്രഹിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പക്ഷേ, തരിഗാമിയെ തന്നെ നേതാവായി ജനങ്ങൾ തെരഞ്ഞെടുത്തു. അവിടത്തെ ജമാഅത്തെ ഇസ്‌ലാമിയും തങ്ങളും രണ്ടാണേ എന്ന് ഇവിടത്തെ ജമാഅത്തെ ഇസ്‌ലാമിക്കാർ പറയുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു നയമേയുള്ളൂ. ഒരു തരത്തിലുള്ള ജനാധിപത്യ ഭരണക്രമത്തേയും അവർ അംഗീകരിക്കുന്നില്ല. അതാണ് അവരുടെ ആശയം. അവർക്കിപ്പോൾ യുഡിഎഫിനെ സഹായിക്കണമെന്നാകാം തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയുടെ ഭാഗത്ത് നിൽക്കുന്നവർക്ക് എല്ലാത്തരം വർഗീയതകളെയും അടിയുറച്ച് എതിർക്കാൻ കഴിയണ്ടേ? കോൺഗ്രസിന് അതിന് കഴിയുന്നുണ്ടോ? മുസ്‌ലീം ലീഗ് അടക്കമുള്ളവർ ചില "ത്യാഗങ്ങൾ" സഹിച്ചാണ് കോൺഗ്രസ് -ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനോടൊപ്പം നിൽക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ട എന്ന് പറയാൻ കോൺഗ്രസിന് സാധിക്കുമോ? കോൺഗ്രസിന്‍റെ ഉത്തരവാദപ്പെട്ടവർക്ക് ആ ആർജ്ജവം എന്തെന്ന് മനസിലാക്കണമെങ്കിൽ ഒരു ഘട്ടത്തിൽ സഖാവ് ഇ എം എസ് പരസ്യമായി പ്രഖ്യാപിച്ച കാര്യം ഓർക്കണം. തലശേരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇഎംഎസ് പരസ്യമായി പറഞ്ഞു 'ഞങ്ങൾക്ക് ആർഎസ്‌എസിന്‍റെ വോട്ട് വേണ്ട!. കോൺഗ്രസിന് അത്തരം ഒരു നിലപാട് എടുക്കാൻ കഴിയുമോ? എന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ മുഖ്യമന്ത്രി ചോദിച്ചു.

Also Read: 'ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ഇസ്‌ലാമിക രാജ്യം സൃഷ്‌ടിക്കല്‍'; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.