കോഴിക്കോട്: വയനാട് മേപ്പാടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വരികയായിരുന്ന ആംബുലന്‍സിന് മാർഗതടസം സൃഷ്‌ടിക്കുന്ന വിധത്തിൽ ബൈക്ക് ഓടിച്ചതായി പരാതി. നിരന്തരം ഹോണ്‍ അടിച്ചിട്ടും സൈറണ്‍ മുഴക്കിയിട്ടും വഴി തന്നില്ലെന്നും ഏകദേശം 22 കിലോമീറ്ററിലധികം ദൂരം ഇയാള്‍ തടസം സൃഷ്‌ടിച്ചുവെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. ഇന്നലെ (ഡിസംബർ 30) രാത്രിയാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വയനാട്ടിൽ നിന്നും രോഗിയുമായി വരികയായിരുന്ന ആംബുലൻസിനാണ് ബൈക്ക് വഴിമുടക്കിയത്. അടിവാരം മുതല്‍ കാരന്തൂര്‍ വരെയാണ് ബൈക്ക് സൈഡ് കൊടുക്കാതെ ആംബുലൻസിന്‍റെ മുമ്പിലോടിയതെന്ന് ഡ്രൈവർ വ്യക്തമാക്കി. ഇതോടെ ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു മണിക്കൂര്‍ വൈകി എന്നും അദ്ദേഹം പരാതി പറഞ്ഞു.
അതേസമയം ഇതുമായി ബന്ധപ്പെട്ട പൊലീസിന് പരാതി ലഭിച്ചിട്ടില്ല. എന്നാൽ ആംബുലൻസിന് വഴി തടയുന്ന വിധത്തിൽ ബൈക്കോടിച്ച സംഭവത്തിൻെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നതോടെ ബൈക്കും ബൈക്കോടിച്ച ആളെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.