ETV Bharat / state

എസ്‌ അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരിയും

എസ്‌ അരുണ്‍കുമാര്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായും മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.

SABARIMALA MELSHANTHI SELECTED  ARUN KUMAR NAMBOOTHIRI SABARIMALA  ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്  എസ്‌ അരുണ്‍കുമാര്‍ നമ്പൂതിരി
Sabarimala Melshanthi Selection (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 17, 2024, 8:52 AM IST

Updated : Oct 17, 2024, 9:35 AM IST

പത്തനംതിട്ട: ശബരിമല പുതിയ മേല്‍ശാന്തിയായി എസ്‌ അരുണ്‍ കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍. ആറ്റുകല്‍ മുന്‍ മേല്‍ ശാന്തിയും നിലവില്‍ ലക്ഷ്‌മി നട ക്ഷേത്രത്തിലെ പൂജാരിയുമാണ് അദ്ദേഹം. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഉഷപൂജയ്‌ക്ക് ശേഷം രാവിലെ 7.30ഓടെയാണ് നറുക്കെടുപ്പ് നടന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ്‌ വര്‍മ, വൈഷ്‌ണവി എന്നിവരാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുത്തത്. മണ്ഡലകാലത്തിന് തുടക്കം കുറിച്ച്‌ നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേല്‍ശാന്തിമാർ ചുമതല ഏറ്റെടുക്കുക. തുലാമാസ പൂജകള്‍ക്ക് ശേഷം 21ന് രാത്രി 10ന് നട അടക്കും.

Also Read: ശബരിമല ഓണ്‍ലൈന്‍ ബുക്കിങ് 70,000 ആയി കുറച്ചു; ഒഴിച്ചിട്ട 10,000 ബുക്കിങ് ഇല്ലാതെ എത്തുന്നവര്‍ക്കെന്ന് സൂചന

Last Updated : Oct 17, 2024, 9:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.