മലപ്പുറം: പ്രമുഖ നടൻ പോക്സോ കേസ് അറസ്റ്റില്‍. വിദ്യാർഥിനിയെ പീഡിപ്പിച്ച മുക്കണ്ണ് അബ്‌ദുൽ നാസർ (55) ആണ് അറസ്റ്റിലായത്. സംഭവം കുട്ടി വീട്ടില്‍ പറഞ്ഞതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.
എല്‍പി വിഭാഗം അധ്യാപകനായ നാസര്‍ തന്‍റെ സ്വകാര്യ ഓഫിസില്‍ വച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. കുട്ടിയെ പിന്നീട് കൗണ്‍സിലിങിന് വിധേയയാക്കി.
പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി. പിന്നീട് ഇന്നലെ ഉച്ചയോടെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയെ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആടുജീവിതം, സല്യൂട്ട്, ഹലാല്‍ ലൗ സ്റ്റോറി, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളില്‍ അബ്‌ദുൽ നാസർ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്
Also Read: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ രണ്ടാനച്ഛന് വധശിക്ഷ