പശുപരിപാലനവും കൃഷിയും; രാപകല്‍ തിരക്കോട് തിരക്ക്, ഇതിനിടെയും കവിത കുറിച്ച് ശോഭന - women farmer writes poems - WOMEN FARMER WRITES POEMS
പശുപരിപാലനത്തിന്‍റെ തിരക്കിനിടയിലും കവിതയെ ചേര്‍ത്ത് പിടിച്ച് ഇടുക്കിയിലെ കര്‍ഷകയായ ശോഭന. മനസില്‍ കുറിച്ചിട്ട വരികള്‍ അച്ചടിച്ച് പുറത്തിറക്കാനുളള തയ്യാറെടുപ്പിലാണ് ഈ വീട്ടമ്മ. ജോലികള്‍ക്കിടയിലും സ്വന്തം ഇഷ്‌ടങ്ങളെ ഉപേക്ഷിക്കാതിരുന്നാല്‍ ജീവിതം അടിപൊളിയാണെന്ന് ശോഭന.
Published : Jul 25, 2024, 3:50 PM IST
ഇടുക്കി: കൃഷിക്കിടയിലും കവിതയെ ചേര്‍ത്ത് പിടിച്ചൊരു വീട്ടമ്മ. ആകെയുള്ള നാല് സെന്‍റ് ഭൂമിയില്‍ ഒരു കൊച്ചു വീട്. ആറ് പശുക്കള്‍ പിന്നെ മുയലുകളും കോഴികളും. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ തിരക്കോടു തിരക്കാണ് ശോഭനയ്‌ക്ക്.
ഈ ഓട്ടപ്പാച്ചിലുകള്‍ക്കിടയിലും അക്ഷരങ്ങളെ ചേര്‍ത്തുപിടിക്കുകയാണ് നെടുങ്കണ്ടം കല്ലാര്‍ സ്വദേശിനിയായ ഇവര്‍. ചെറുപ്പം മുതല്‍ക്ക് തന്നെ കഥയും കവിതകളും ശോഭനയ്‌ക്ക് കൂട്ടാണ്. ഇപ്പോഴത്തെ തിരക്കുകള്‍ക്കിടയിലും കവിത വായനയും എഴുത്തും വീട്ടമ്മയായ ശോഭന ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല.
അതിരാവിലെ മുതല്‍ തുടങ്ങുന്ന തിരക്കുകള്‍ക്കിടയിലും ചെറുപ്പം മുതല്‍ ഒപ്പം ചേര്‍ന്ന കലയെ ചേര്‍ത്തുപിടിക്കുകയാണ് ശോഭന. നന്നായി വായിക്കുന്ന ശോഭനയുടെ കവിതകള്‍ പ്രകൃതിയെയും ചുറ്റുപാടുകളെയും കുറിച്ചുളളതാണ്. പശുക്കളെയും കോഴികളെയും പരിപാലിക്കുന്നതിനിടയിലാണ് ഓരോ വരികളിലും മനസില്‍ കുറിച്ചിടുന്നത്. വീണ്ടും ചൊല്ലി ഹൃദ്യസ്ഥമാക്കും. അതിന് ശേഷം കടലാസിലേക്ക് പകര്‍ത്തും. വിവധ ജോലികള്‍ക്കിടയിലും സ്വന്തം ഇഷ്‌ടങ്ങളെ ഉപേക്ഷിക്കാതിരുന്നതാല്‍ ജീവിതം അടിപൊളിയാണെന്നാണ് ശോഭന പറയുന്നത്.
'പശുക്കളെ വളര്‍ത്താന്‍ ഒത്തിരി സ്ഥലം ഒന്നും വേണ്ട. മനസ് മതി. ഒരു കുടുംബത്തിന് സന്തോഷത്തോടെ കഴിയാനുള്ളതെല്ലാം പശുക്കള്‍ തരും' എന്നാണ് ശോഭനയുടെ അഭിപ്രായം. ഇത്തരം തിരക്കുകള്‍ക്കെല്ലാം ഇടയാണ് കവിതകള്‍ ഓരോന്നും പിറക്കുന്നത്. ഇനി കവിതകളെല്ലാം അച്ചടിച്ച് പുറത്തിറക്കണം. അതിനായുള്ള തയ്യാറെടുപ്പിലാണ് ഈ വീട്ടമ്മ. ഒപ്പം പശുവളര്‍ത്തലിന്‍റെ തിരക്കിലും.
Also Read: 16 മീറ്റർ ആഴം, രഹസ്യങ്ങൾ ഒളിപ്പിച്ച അടിത്തട്ട്; ഒറ്റയ്‌ക്ക് ക്ഷേത്രക്കുളം പണിത് കയ്യടി നേടി യുവാവ്