ഇന്ത്യ-ഓസ്‌ട്രേലിയ... സമകാലീന ക്രിക്കറ്റിലെ രണ്ട് തുല്യശക്തികള്‍. ഈ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്ന മത്സങ്ങളില്‍ വിജയി ആരാകുമെന്ന് പ്രവചിക്കുക അത്ര എളുപ്പമായിരിക്കില്ല. തങ്ങളുടെ ദിവസങ്ങളില്‍ എതിരാളിയെ നിഷ്‌ഭ്രമമാക്കാനുള്ള കെല്‍പ്പ് ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയക്കുമുണ്ട്.
തുല്യശക്തികള്‍ ആയതുകൊണ്ട് തന്നെ ഇരു ടീമും പരസ്‌പരം പോരടിക്കുന്ന മത്സരങ്ങള്‍ കാണാൻ ആരാധകരും കാത്തിരിക്കാറുണ്ട്. അങ്ങനെയൊരു പോരാട്ടം തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തന്നെ ആവേശത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങള്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ ചിത്രം ഫ്രണ്ട് പേജില്‍ തന്നെ അച്ചടിച്ച് ഹിന്ദിയിലും പഞ്ചാബിയിലും വാര്‍ത്ത നല്‍കിയാണ് ഓസ്‌ട്രേലിയൻ പത്രങ്ങള്‍ പരമ്പരയുടെ ആവേശം എത്രത്തോളമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
നവംബര്‍ 22ന് പെര്‍ത്തിലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം. ഓസ്ട്രേലിയൻ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മയും സംഘവും കളിക്കാനിറങ്ങുക. മറുവശത്ത്, കഴിഞ്ഞ രണ്ട് തവണത്തെ തോല്‍വികള്‍ക്ക് പകരം ചോദിക്കുക എന്നതായിരിക്കും കങ്കാരുപ്പടയുടെ ലക്ഷ്യം.
A lot of @imVkohli in the Australian papers this morning as is the norm whenever India are in town but never expected to see Hindi and Punjabi appearing in the Adelaide Advertiser. Tells you about the magnitude of the #AusvInd series for Australia & cricket in this country pic.twitter.com/I5B2ogPvEJ
— Bharat Sundaresan (@beastieboy07) November 12, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരമ്പരയ്‌ക്കായി കഴിഞ്ഞ ദിവസമായിരുന്നു വിരാട് കോലി ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് എത്തിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള കോലിയുടെ വരവിനെയാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങളും ആഘോഷമാക്കിയത്. ഇന്ന് പുറത്തിറങ്ങിയ പ്രധാന പത്രങ്ങളുടെയെല്ലാം ആദ്യ പേജില്‍ കോലിയാണ് ഇടം പിടിച്ചത്.
ദി അര്‍ഡ്‌വെര്‍ട്ടൈസര്‍, ദി ഡെയിലി ടെലഗ്രാഫ് തുടങ്ങിയ പത്രങ്ങളായിരുന്നു ആദ്യ പേജില്‍ കോലിയുടെ ചിത്രം ഉള്‍പ്പെടുത്തിയത്. പഞ്ചാബിയിലും ഹിന്ദിയിലും തലക്കെട്ടും പത്രങ്ങള്‍ നല്‍കിയിരുന്നു. കോലിക്ക് പുറമെ റിഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍ എന്നിവരെക്കുറിച്ചും പത്രങ്ങള്‍ എഴുതിയിട്ടുണ്ട്. ജയ്‌സ്വാളിനെ 'പുതിയ കിങ്' എന്നും പത്രങ്ങളില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ തന്നെ നിരവധി ആരാധകരുള്ള ഇന്ത്യൻ താരമാണ് വിരാട് കോലി. മുന്‍പ് പല പ്രാവശ്യവും ഓസീസ് മണ്ണില്‍ മികച്ച രീതിയില്‍ ബാറ്റ് വീശാൻ കോലിക്കായിട്ടുണ്ട്. എന്നാല്‍, സമീപകാലത്തെ താരത്തിന്‍റെ പ്രകടനങ്ങള്‍ ഇന്ത്യൻ ടീമിനും ആശങ്ക പകരുന്നതാണ്.
അടുത്തിടെ നാട്ടില്‍ ന്യൂസിലൻഡിനെതിരായ പരമ്പരയില്‍ മികവിലേക്ക് ഉയരാൻ കോലിക്കായിരുന്നില്ല. കരിയറിലെ അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആയേക്കാവുന്ന പരമ്പരയില്‍ മികച്ച കളി പുറത്തെടുക്കാനാകും 36കാരനായ കോലിയുടെ ശ്രമം.
Also Read : 'രോഹിതിനേയും കോലിയേയും കുറിച്ച് ആശങ്ക വേണ്ട' താരങ്ങളെ വിമര്‍ശിച്ച പോണ്ടിങ്ങിന് മറുപടി നല്‍കി ഗംഭീർ