അഹമ്മദാബാദ്: ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 8000 റൺസ് നേടുന്ന താരമായി വിരാട് കോലി. രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിലാണ് കോലി നേട്ടത്തിലേക്ക് എത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിലെ 252-ആം മത്സരത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായ കോലി നേട്ടം സ്വന്തമാക്കിയത്.
ആദ്യമായി ഐപിഎല്ലിൽ 6000, 7000 റൺസ് നേടിയ താരവും കോലിയാണ്. ഐപിഎല്ലിലെ റൺവേട്ടക്കാരിലും ഒന്നാം സ്ഥാനത്താണ് താരം. പട്ടികയിൽ രണ്ടാമൻ ആയ ശിഖർ ധവാൻ 222 മത്സരങ്ങളിൽ നിന്നും 6769 റൺസാണ് നേടിയിട്ടുള്ളത്.
മത്സരത്തിന് മുൻപ് 29 റൺസ് ആയിരുന്നു 8000 റൺസ് പൂർത്തിയാക്കാൻ വിരാട് കോലിയ്ക്ക് വേണ്ടിയിരുന്നത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ആർസിബിക്കായി 24 പന്തിൽ 33 റൺസ് നേടി കോലി പുറത്താകുകയായിരുന്നു. എട്ടാം ഓവർ പന്തെറിയാൻ എത്തിയ യുസ്വേന്ദ്ര ചഹാലിനെ വമ്പൻ ഷോട്ടിന് ശ്രമിച്ചാണ് കോലി മടങ്ങിയത്.
Also Read: സഞ്ജുവോ കോലിയോ?; രാജസ്ഥാനും ബെംഗളൂരുവും നേർക്കുനേർ, തോറ്റാല്‍ തീര്‍ന്ന്