ന്യൂഡൽഹി: അണ്ടർ 19 ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ നേപ്പാൾ ക്രിക്കറ്റ് ടീം ബൗളർ യുവരാജ് ഖത്രിക്ക് ഗുരുതര പരുക്ക്. മത്സരത്തിൽ യുവരാജ് നാല് വിക്കറ്റ് വീഴ്ത്തി മികച്ച ഫോമിലായിരുന്നു. ബംഗ്ലാദേശ് നിരയില്‍ വീണ അഞ്ചില്‍ നാലു വിക്കറ്റും സ്വന്തമാക്കിയത് യുവരാജായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടയിടെയാണ് യുവരാജിന് പരിക്കേറ്റത്. മത്സരത്തിൽ ബംഗ്ലാദേശ് അഞ്ച് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്‌ത നേപ്പാള്‍ 45.4 ഓവറില്‍ 141 റണ്‍സിന് പുറത്തായപ്പോള്‍ 28.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി.
A twist of fate 🫣
— Sony Sports Network (@SonySportsNetwk) December 2, 2024
When luck smiles and frowns at the same time 🤕 🙆♂️#SonySportsNetwork #AsiaCup #NewHomeOfAsiaCup pic.twitter.com/OmPn5KepPu
നാലാം വിക്കറ്റ് വീഴ്ത്തിയ ശേഷം ദക്ഷിണാഫ്രിക്കൻ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന്‍റെ റണ്ണിംഗ് സെലിബ്രേഷൻ അനുകരിച്ച് ഗ്രൗണ്ടിലൂടെ ഓടി ആഘോഷിക്കുന്നതിനിടെ താരത്തിന്‍റെ കാല്‍ക്കുഴ തെറ്റിയത്. ഉയര്‍ന്നു ചാടി സഹതാരവുമായി ആവേശം പങ്കിട്ടപ്പോഴാണ് ലാന്‍ഡിംഗില്‍ കാല്‍ക്കുഴ തെറ്റിയത്. ഇതോടെ യുവരാജിന് അനങ്ങാന്‍ പോലും കഴിഞ്ഞില്ല. വേദനകൊണ്ട് പുളഞ്ഞ യുവരാജ് ഫിസിയോ ടീമിന്‍റെ മുതുകത്ത് കേറിയാണ് പുറത്തേക്ക് പോയത്.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇഖ്ബാൽ ഹൊസൈൻ അമോൺ, അൽ ഫഹദ്, മുഹമ്മദ് റിജൻ ഹൊസൈൻ എന്നിവർ നേപ്പാളിനെ 141 റൺസിന് പുറത്താക്കി. ക്യാപ്റ്റൻ മുഹമ്മദ് അസീസുൽ ഹക്കിം തമിൻ 52 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ജവാദ് അബ്രാർ 59 റൺസെടുത്തു. ആറ് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 23 റണ്‍സ് വഴങ്ങിയാണ് യുവരാജ് 4 വിക്കറ്റെടുത്തത്.
Nepal's spinner Yuvraj Khatri suffered an ugly injury after his wicket celebration went horribly wrong during the Under-19 Asia Cup clash against Bangladesh in Dubai 👀#U19AsiaCup #NepalCricket #YuvrajKhatri #CricketTwitter pic.twitter.com/1yCJk7L36Y
— InsideSport (@InsideSportIND) December 2, 2024
രണ്ട് മത്സരങ്ങളിൽ രണ്ട് ജയവുമായി ബംഗ്ലാദേശ് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തും നേപ്പാൾ രണ്ട് മത്സരങ്ങളും തോറ്റ് മൂന്നാം സ്ഥാനത്തുമാണ്.
Also Read: മെസിയും റൊണാള്‍ഡോയും പിന്നില്‍; ലോകത്തിലെ സമ്പന്നനായ ഫുട്‌ബോളര്‍ മറ്റൊരാള്‍..!