ന്യൂഡല്‍ഹി: പാകിസ്ഥാൻ ക്രിക്കറ്റ് ടീം സമീപകാലത്ത് ഒരുപാട് തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ സ്വന്തം തട്ടകത്തിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ 2-0ന് തോറ്റതിന് ശേഷം പാക് പടം ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റ്റിലും നാണക്കേടിലേക്ക് വീണിരുന്നു. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് പാകിസ്ഥാന്‍.
രാഷ്ട്രീയ ഇടപെടൽ
പാകിസ്ഥാൻ ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടൽ വർധിച്ചു. രാഷ്ട്രീയക്കാരും സൈനികരും ചേർന്ന് ടീം സെലക്ഷനിലും കോച്ചിങ് മാറ്റങ്ങളിലും ഗെയിം തന്ത്രങ്ങളിലും ഇടപെടാന്‍ തുടങ്ങി. ഇത് ടീമിൽ അസ്ഥിരതയുണ്ടാക്കി. കൂടാതെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇടയ്ക്കിടെ ചെയർമാന്മാരെ മാറ്റുന്നതും കാരണമാകുന്നു. മറുവശത്ത്, മെറിറ്റിന്‍റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ തലത്തിൽ പാകിസ്ഥാൻ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ആഭ്യന്തര ലീഗുകളുടെ അഭാവം
പാകിസ്ഥാനിൽ ആഭ്യന്തര ക്രിക്കറ്റിന് അത്ര പ്രചാരമില്ല. മറ്റ് രാജ്യങ്ങളിലെ പോലെ ആഭ്യന്തര ക്രിക്കറ്റിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പാക്കിസ്ഥാന്‍റെ യുവ താരങ്ങൾക്ക് അവസരമില്ല. യുവതാരങ്ങളുടെ പ്രതിഭ പുറത്ത് വരാത്തതും പാക് ടീമിന്‍റെ പരാജയത്തിന് കാരണമായേക്കാമെന്ന് നിരീക്ഷകർ പറയുന്നു.
പിച്ചുകളും കാരണം
പാക്കിസ്ഥാനിലെ പിച്ചുകളും ക്രിക്കറ്റ് ടീമിന്‍റെ പ്രകടനത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാക് ടീമിന് ക്രിക്കറ്റിൽ ഉയർത്തെഴുന്നേൽക്കണമെങ്കിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നാണ് നിരീക്ഷകർ പറയുന്നത്. ക്രിക്കറ്റിൽ രാഷ്ട്രീയം വരാതിരിക്കാൻ ശ്രദ്ധിക്കണം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ സ്വാധീനം പാടില്ലെന്നും കളിക്കാരുടെ കഴിവിന്‍റെ അടിസ്ഥാനത്തിലായിരിക്കണം ടീമിന്‍റെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. പാക്കിസ്ഥാനിൽ ആഭ്യന്തര ക്രിക്കറ്റ് വികസിപ്പിക്കണമെന്നും അഭിപ്രായമുണ്ട്. സ്വന്തം തട്ടകത്തിൽ വ്യത്യസ്തമായ പിച്ചുകൾ ഒരുക്കുന്നതിനാൽ കളിക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വിദേശത്ത് കളിക്കാമെന്നും പറയപ്പെടുന്നു. സ്പിൻ ട്രാക്കുകൾ മാത്രമല്ല, എല്ലാത്തരം പിച്ചുകളും എപ്പോഴും ഒരുക്കണമെന്നാണ് വിദഗ്‌ദ അഭിപ്രായം.