ETV Bharat / sports

സ്റ്റോക്‌സിന് മറുപടി, ഇംഗ്ലീഷ് നായകന്‍റെ വിക്കറ്റ് ആഘോഷമാക്കി ശ്രേയസ് അയ്യര്‍ - India vs England 2nd Test

ബെന്‍ സ്റ്റോക്‌സിന്‍റെ പുറത്താകലിന് പിന്നാലെ ഇംഗ്ലണ്ട് നായകന്‍റെ തന്നെ ആഘോഷം അനുകരിച്ച് ശ്രേയസ് അയ്യര്‍

Shreyas Iyer Celebration  Shreyas Iyer Ben Stokes Run Out  India vs England 2nd Test  ശ്രേയസ് അയ്യര്‍
Shreyas Iyer Celebration
author img

By ETV Bharat Kerala Team

Published : Feb 5, 2024, 2:54 PM IST

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ (India vs England 2nd Test) ബെന്‍ സ്റ്റോക്‌സിന്‍റെ വിക്കറ്റ് ആഘോഷം അനുകരിച്ച് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ (Shreyas Iyer Imitates Ben Stokes Celebration). ഇംഗ്ലീഷ് നായകന്‍ ബെൻ സ്റ്റോക്‌സിനെ (Ben Stokes) റണ്‍ ഔട്ടിലൂടെ പുറത്താക്കിയതിന് ശേഷമായിരുന്നു ശ്രേയസ് അയ്യരുടെ ആഘോഷം. അശ്വിന്‍റെ ഓവറില്‍ നേരിട്ടുള്ള ത്രോയില്‍ ആയിരുന്നു ശ്രേയസ് അയ്യര്‍ ഇംഗ്ലീഷ് നായകനെ തിരികെ പവലിയനിലേക്ക് അയച്ചത്.

നേരത്തെ, മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ശ്രേയസ് അയ്യരുടെ ക്യാച്ച് എടുത്ത ശേഷം വിരലുകള്‍ ഉയര്‍ത്തിയാണ് സ്റ്റോക്‌സ് വിക്കറ്റ് ആഘോഷം നടത്തിയത്. ഇതിന് മറുപടിയെന്നോണമായിരുന്നു ശ്രേയസ് അയ്യരുടെയും സെലബ്രേഷന്‍.

ബെന്‍ ഫോക്‌സ് (Ben Foakes) ലെഗ്‌ സൈഡിലേക്ക് തട്ടിയിട്ട പന്തില്‍ റണ്‍സ് ഓടാനുള്ള ശ്രമത്തിനിടെയാണ് സ്റ്റോക്‌സ് പുറത്തായത്. 29 പന്തില്‍ 11 റണ്‍സായിരുന്നു ഇംഗ്ലണ്ട് നായകന്‍റെ സമ്പാദ്യം. 399 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ടിന് സ്കോര്‍ 220ല്‍ നില്‍ക്കെ ഏഴാം വിക്കറ്റായിട്ടായിരുന്നു നായകനെ നഷ്‌ടപ്പെട്ടത്.

വന്‍ തകര്‍ച്ചയെ ആണ് മത്സരത്തിന്‍റെ നാലാം ദിനത്തില്‍ ഇംഗ്ലണ്ട് നേരിട്ടത്. 67-1 എന്ന നിലയിലായിരുന്നു ഇംഗ്ലീഷ് പട വിശാഖപട്ടണത്ത് നാലാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. സ്കോര്‍ 95-ല്‍ നില്‍ക്കെ രേഹന്‍ അഹമ്മദിനെയാണ് സന്ദര്‍ശകര്‍ക്ക് ഇന്ന് നഷ്‌ടപ്പെട്ടത്.

പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലീഷ് ബാറ്റര്‍മാരുടെ വിക്കറ്റുകളെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. വെറ്ററന്‍ താരം രവിചന്ദ്രന്‍ അശ്വിനാണ് (Ravichandran Ashwin) ഇന്ന് ഇംഗ്ലണ്ടിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. ഒലീ പോപ്പ് (Ollie Pope), ജോ റൂട്ട് (Joe Root) എന്നിവരുടേത് ഉള്‍പ്പടെ ഇംഗ്ലണ്ടിന്‍റെ നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അശ്വിന് സാധിച്ചു. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടിയ ജസ്‌പ്രീത് ബുംറ രണ്ടാം ഇന്നിങ്‌സിലും 3 വിക്കറ്റുമായി തിളങ്ങിയതോടെ ഇന്ത്യ വിശാഖപട്ടണത്ത് 106 റണ്‍സിന്‍റെ ജയം നേടുകയായിരുന്നു.

Also Read : 'പൊന്നുമോനേ, പെരുത്ത് നന്ദി' ; ഗില്ലിനോട് കെവിന്‍ പീറ്റേഴ്‌സണ്‍

ഇന്ത്യ പ്ലെയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ (England Playing XI): സാക്ക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്‌റ്റന്‍), ബെന്‍ ഫോക്‌സ്, രേഹന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, ഷൊയ്‌ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.