മുംബൈ: രഞ്‌ജി ട്രോഫി (Ranji Trophy) ക്രിക്കറ്റ് ഫൈനലിന്‍റെ ആവേശം അവസാന ദിനത്തിലേക്ക്. രണ്ടാം ഇന്നിങ്‌സിന് ശേഷം മുംബൈ ഉയര്‍ത്തിയ 538 റണ്‍സിന്‍റെ ലക്ഷ്യത്തിന് മുന്നില്‍ എളുപ്പം കീഴടങ്ങാന്‍ തയ്യാറാവാതെ പൊരുതി നില്‍ക്കുകയാണ് വിദര്‍ഭ (Mumbai vs Vidarbha). നാലാം ദിന മത്സരം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തി 248 റണ്‍സാണ് വിദര്‍ഭ നേടിയിട്ടുള്ളത്.
56 റണ്‍സുമായി അക്ഷയ് വാഡ്കറും 11 റണ്‍സോടെ ഹര്‍ഷ് ദുബെയുമാണ് പുറത്താവാതെ നില്‍ക്കുന്നത്. മത്സരത്തിന്‍റെ അവസാന ദിനമായ നാളെ വിജയത്തിനായി 90 ഓവറില്‍ 290 റണ്‍സാണ് ഇനി ടീമിന് വേണ്ടത്. മുംബൈക്കാവാട്ടെ അഞ്ച് വിക്കറ്റുകളും. (Ranji Trophy final Mumbai vs Vidarbha day 4 highlights)
അര്‍ധ സെഞ്ചുറി നേടിയ മലയാളി താരം കരുണ്‍ നായരാണ് (Karun Nair ) വിദര്‍ഭക്കായി കാര്യമായ ചെറുത്ത് നില്‍പ്പ് നടത്തിയത്. 220 പന്തുകളില്‍ മൂന്ന് ബൗണ്ടറികളോടെ 74 റണ്‍സെടുത്താണ് താരം വീണത്. ക്യാപ്റ്റന്‍ അക്ഷയ് വാഡ്‌കര്‍ കട്ട പിന്തുണ നല്‍കി. വിക്കറ്റ് നഷ്‌ടമില്ലാതെ 10 റണ്‍സ് എന്ന നിലയിലായിരുന്നു വിദര്‍ഭ ഇന്ന് കളിക്കാന്‍ ഇറങ്ങിയത്.
54 റണ്‍സ് കൂടി ചേര്‍ത്തതിന് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് വിദര്‍ഭ ഓപ്പണര്‍മാരായ അഥര്‍വ ടൈഡെ- ധ്രുവ് ഷൊറേ സഖ്യത്തെ പിരിക്കാന്‍ മുംബൈക്ക് കഴിഞ്ഞത്. അഥര്‍വ ടൈഡെയുടേത് (64 പന്തില്‍ 32) ആയിരുന്നു ആദ്യ വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ ധ്രുവ് ഷൊറേയേയും (50 പന്തില്‍ 28) മുംബൈ വീഴ്‌ത്തി.
സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് പിന്നിട്ടതിന് ശേഷം അമന്‍ മൊഖാഡെയെയും (78 പന്തില്‍ 32) യാഷ് റാത്തോഡിനെയും(39 പന്തില്‍ 7) മടക്കിയതോടെ നാലാം ദിനം തന്നെ മുംബൈ കളിപിടിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ പിന്നീട് കരുണ്‍ നായര്‍- ക്യാപ്റ്റന്‍ അകഷ്‌യ് വാഡ്‌കറും കട്ട പ്രതിരോധം തീര്‍ത്തു. 173 പന്തുകള്‍ നേരിട്ട ഇരുവരും 90 റണ്‍സ് ചേര്‍ത്തു. കരുണ്‍ നായരുടെ പുറത്താവലോടെയാണ് വിദര്‍ഭയ്‌ക്ക് ഏറെ പ്രതീക്ഷ നല്‍കിയ ഈ കൂട്ടുകെട്ട് പൊളിയുന്നത്.
ഇനി വാലറ്റക്കാരെ കൂട്ടുപിടിച്ച് അക്ഷയ് വാഡ്‌കര്‍ എന്തെങ്കിലും അത്‌ഭുതം കാട്ടിയാല്‍ മാത്രമേ വിദര്‍ഭയ്‌ക്ക് സാധ്യതയൊള്ളൂ. എന്നാല്‍ എളുപ്പം കീഴടങ്ങാന്‍ തങ്ങള്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് ഇന്നത്തെ ദിനം ടീം നടത്തിയിരിക്കുന്നത്. മുംബൈക്കായി തനുഷ് കോടിയാനും മുഷീര്‍ ഖാനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഷംസ് മുലാനിക്ക് ഒരു വിക്കറ്റുണ്ട്.
ALSO READ: കോലിയുടെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ വെറും കണ്ടം കളിക്കാര്‍ : വിമര്‍ശനവുമായി മുന്‍ പാക് താരം
ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 224 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്ക് ഇറങ്ങിയ വിദര്‍ഭയെ 105 റണ്‍സില്‍ പിടിച്ചുകെട്ടാനും ടീമിന് കഴിഞ്ഞു. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ 119 റണ്‍സിന്‍റെ ലീഡ് പിടിച്ച് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ മുംബൈ 418 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.