ETV Bharat / sports

അനായാസം...! പാരിസില്‍ ജയിച്ച് തുടങ്ങി സിന്ധു - PV Sindhu vs Fathimath Result - PV SINDHU VS FATHIMATH RESULT

പാരിസ് ഒളിമ്പിക്‌സ് വനിത ബാഡ്‌മിന്‍റണിലെ ആദ്യ മത്സരത്തില്‍ പിവി സിന്ധുവിന് ജയം.

PARIS OLYMPICS 2024  PV SINDHU OLYMPICS  OLYMPICS BADMINTON RESULTS  OLYMPICS 2024
PV Sindhu (x@Pvsindhu1)
author img

By PTI

Published : Jul 28, 2024, 2:03 PM IST

പാരിസ്: ഒളിമ്പിക്‌സ് വനിത ബാഡ്‌മിന്‍റണ്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി പിവി സിന്ധു. ഗ്രൂപ്പ് എമ്മിലെ മത്സരത്തില്‍ മാലിദ്വീപ് താരം ഫാത്തിമത് അബ്‌ദുള്‍ റസാഖിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മത്സരത്തില്‍ ഇന്ത്യൻ താരത്തിന്‍റെ ജയം. സ്കോര്‍: 21-9 21-6.

29 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തിന്‍റെ ഒരുഘട്ടത്തില്‍ പോലും ഇന്ത്യൻ താരത്തിന് വെല്ലുവിളിയുയര്‍ത്താൻ ഫാത്തിമത്തിനായിരുന്നില്ല. ഒളിമ്പിക്സിലെ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് പാരിസില്‍ എത്തിയിരിക്കുന്ന സിന്ധു ഗ്രൂപ്പിലെ അടുത്ത മത്സരത്തില്‍ എസ്തോണിയയുടെ ക്രിസ്റ്റിൻ കൂബയെ നേരിടും. ബുധനാഴ്‌ചയാണ് ഈ മത്സരം.

അതേസമയം, പുരുഷ ബാഡ്‌മിന്‍റണില്‍ ഇന്ത്യൻ താരം എച്ച് എസ് പ്രണോയ് ഇന്ന് കോര്‍ട്ടിലിറങ്ങും. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മനിയുടെ ഫാബിയാൻ റോത് ആണ് പ്രണോയിയുടെ എതിരാളി. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം.

Also Read : 'ആദ്യ മത്സരം നല്ലൊരു വേക്ക് അപ്പ് കോള്‍'; ന്യൂസിലന്‍ഡിനെതിരായ വിജയത്തിന് പിന്നാലെ പിആര്‍ ശ്രീജേഷ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.