പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിങ് മിക്‌സ്‌ഡ് വിഭാഗത്തില്‍ ഇന്ത്യയ്‌ക്ക് നിരാശ. ഇന്ത്യന്‍ മിക്‌സ്‌ഡ് ടീമുകള്‍ മെഡല്‍ മാച്ചിന് യോഗ്യത നേടാതെ പുറത്ത്. രമിത ജിൻഡാല്‍ അർജുൻ ബബുത സഖ്യം ആറാമത് ഫിനിഷ് ചെയ്‌തു. ഫൈനല്‍ യോഗ്യത നഷ്‌ടമായത് ഒറ്റപ്പോയിന്‍റിന്. 628.7 പോയിന്‍റാണ് ഇരുവര്‍ക്കും നേടാനായത്. ഫൈനല്‍ യോഗ്യത ലഭിച്ച ജര്‍മന്‍ ടീമിന് 629.7 പോയിന്‍റാണുള്ളത്.
ഇളവേനിൽ വാളറിവാൻ- സന്ദീപ് സിങ്ങ് സഖ്യം പന്ത്രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. 626.3 പോയിന്‍റാണ് സഖ്യം നേടിയത്. ആദ്യ നാല് സ്ഥാനത്ത് എത്തുന്നവര്‍ക്കാണ് മെഡല്‍ മാച്ചിന് യോഗ്യത ലഭിക്കുക.