ETV Bharat / sports

ഒളിമ്പിക്‌സ് ഷൂട്ടിങ്: രമിത-അര്‍ജുന്‍ സഖ്യത്തിന് ഒറ്റപ്പോയിന്‍റിന് ഫൈനല്‍ നഷ്‌ടം, ഇന്ത്യയ്‌ക്ക് കനത്ത നിരാശ - Arjun Babuta Ramita Jindal

ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ മിക്‌സ്‌ഡ് വിഭാഗത്തില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ സഖ്യങ്ങള്‍ പുറത്ത്.

PARIS OLYMPICS 2024  OLYMPICS 2024 NEWS  രമിത ജിൻഡാല്‍ അർജുൻ ബബുത  ഒളിമ്പിക്‌സ് വാര്‍ത്ത  OLYMPICS 2024
Arjun Babuta Ramita Jindal (GettyImages)
author img

By ETV Bharat Kerala Team

Published : Jul 27, 2024, 1:45 PM IST

Updated : Jul 27, 2024, 7:16 PM IST

മത്സരത്തെക്കുറിച്ച് ഇന്ത്യയുടെ മുന്‍ ഷൂട്ടിങ് കോച്ച് സണ്ണി തോമസ് (ETV Bharat)

പാരിസ് ഒളിമ്പിക്‌സിന്‍റെ ആദ്യ ദിവസം ഷൂട്ടിങ്ങില്‍ ഇന്ന് ആദ്യ മെഡല്‍ തീരുമാനമാകുന്ന പത്തു മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സ്‌ഡ് ടീമിനത്തില്‍ ഇന്ത്യന്‍ ടീമുകള്‍ ഫൈനല്‍ കാണാതെ പുറത്ത്. പാരീസിലെ ഷാറ്ററാക്‌സ് ഷൂട്ടിങ്ങ് റേഞ്ചില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യയുടെ മല്‍സരിക്കാനിറങ്ങിയ രണ്ട് ഇന്ത്യന്‍ സഖ്യങ്ങള്‍ ആറാമതും പന്ത്രണ്ടാമതും ഫിനിഷ് ചെയ്തു.

രമിത ജിൻഡാലും അർജുൻ ബബുതയും അടങ്ങുന്ന ടീമാണ് ആറാമതെത്തിയത്. ഇളവേനിൽ വാളറിവാൻ- സന്ദീപ് സിങ്ങ് സഖ്യം പന്ത്രണ്ടാമതായി. ചൈന കൊറിയ കസാഖിസ്ഥാന്‍ ജര്‍മനി ടീമുകള്‍ ഫൈനലിലേക്ക് യോഗ്യത നേടി. അറുപതു ഷോട്ടുകളുടെ മൂന്ന് സീരീസ് വീതമാണ് ആദ്യ റൗണ്ടില്‍ ഓരോ താരവും നിറയൊഴിച്ചത്.

ആകെ 28 ടീമുകളാണ് ക്വാളിഫിക്കേഷൻ റൗണ്ടിൽ ഇറങ്ങിയത്. ഇന്ത്യന്‍ താരങ്ങളില്‍ രമിത ജിന്‍ഡാലാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 3 സീരീസുകളില്‍ നിന്ന് രമിത 314.5 പോയിന്‍റ് നേടി. അര്‍ജുന്‍ ബബിത 314.2 പോയിന്‍റും ഇളവേനില്‍ വാളറിവാന്‍ 312.6 പോയിന്‍റും സന്ദീപ് സിങ്ങ് 313.7 പോയിന്‍റും നേടി. 317.7 പോയിന്‍റ് നേടിയ കസാഖ് താരമാണ് ഏറ്റവും കൂടുതല്‍ പോയിന്‍റ് സ്വന്തമാക്കിയത്.

ക്വാളിഫൈയിങ്ങ് റൗണ്ടിന്‍റെ തുടക്കത്തില്‍ രമിത ജിൻഡാല്‍ അർജുൻ ബബുത സഖ്യം മൂന്നാം സ്ഥാനത്തു വരെ എത്തിയിരുന്നു. എന്നാല്‍ സീരീസ് പുരോഗമിക്കവേ അര്‍ജുന്‍ വരുത്തിയ ചില നിസ്സാര പിഴവുകള്‍ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി. ആദ്യ സീരീസ് കഴിയുമ്പോള്‍ 208.7 പോയിന്‍റ് മാത്രം നേടി ഇന്ത്യന്‍ ടീം പതിനാലാമതായിരുന്നു.

രണ്ടാം സീരീസില്‍ അര്‍ജുന്‍ ബബിത 106.2 പോയിന്‍റ് നേടി കൂട്ടത്തിലെ ഒന്നാം സ്ഥാനക്കാരനായി. 210 .6 പോയിന്‍റോടെ രണ്ടാം സീരീസില്‍ ഇന്ത്യ രണ്ടാമതെത്തിയിരുന്നു. പക്ഷേ രണ്ടു സീരീസുകളിലേയും സ്കോര്‍ കണക്കിലെടുത്തപ്പോള്‍ ഇന്ത്യന്‍ ടീം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സീരീസിലും ഇന്ത്യന്‍ സഖ്യം 209.4 പോയിന്‍റ് നേടി.

ALSO READ: ഒളിമ്പിക്‌സിൽ എംഎൽഎക്ക് എന്ത് കാര്യം...! ശ്രേയസി സിങ് ഒളിമ്പിക്‌സ് വില്ലേജിലെത്തിയത് ജനപ്രതിനിധിയായല്ല

പക്ഷേ നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ജര്‍മനിയേയും നോര്‍വേയേയും മറികടക്കാന്‍ അതു മതിയായിരുന്നില്ല. രമിത ജിന്‍ഡാല്‍ അര്‍ജുന്‍ ബബുത സഖ്യത്തിന് ഫൈനല്‍യോഗ്യത നഷ്ടമായത് ഒറ്റപ്പോയിന്‍റിനായിരുന്നു. രമിത ജിൻഡാല്‍ അർജുൻ ബബുത സഖ്യത്തിന് 628.7 പോയിന്‍റ് ലഭിച്ചപ്പോള്‍ ഫൈനല്‍ യോഗ്യത നേടിയ ജര്‍മന്‍ ടീമിന് 629.7 പോയിന്‍റാണ് . ഇളവേനിൽ വാളറിവാൻ- സന്ദീപ് സിങ്ങ് സഖ്യത്തിന് 626.3 പോയിന്‍റ് ലഭിച്ചു. ഇത്തവണത്തേത് നല്ല ടീമായിരുന്നുവെന്ന് ഇന്ത്യയുടെ മുന്‍ ഷൂട്ടിങ് കോച്ച് സണ്ണി തോമസ് പ്രതികരിച്ചു.

Last Updated : Jul 27, 2024, 7:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.