ETV Bharat / sports

ആര്‍ച്ചറിയില്‍ പ്രതീക്ഷ നല്‍കി ദീപിക കുമാരി; ഭജൻ കൗർ പുറത്ത് - Deepika Kumari in to Quarterfinal - DEEPIKA KUMARI IN TO QUARTERFINAL

ആര്‍ച്ചറിയില്‍ വനിത സിംഗിള്‍സില്‍ ജർമൻ താരം മിഷേൽ ക്രോപ്പനെ തോല്‍പ്പിച്ച് ഇന്ത്യയുടെ ദീപിക കുമാരി.

PARIS 2024 OLYMPICS  DEEPIKA KUMARI IN OLYMPICS 2024  PARIS OLYMPICS 2024 NEWS  പാരിസ് ഒളിമ്പിക്‌സ് 2024  OLYMPICS 2024
Deepika Kumari and Bhajan Kaur (AP)
author img

By ETV Bharat Kerala Team

Published : Aug 3, 2024, 3:23 PM IST

പാരിസ്: ഒളിമ്പിക്‌സ് ആര്‍ച്ചറിയില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷ പകര്‍ന്ന് ദീപിക കുമാരിയുടെ മുന്നേറ്റം. വനിത സിംഗിള്‍സില്‍ ജർമൻ താരം മിഷേൽ ക്രോപ്പനെ കീഴടക്കിയ ദീപിക ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ മത്സരത്തില്‍ 6-4 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം വിജയം നേടിയത്.

ആദ്യ സെറ്റ് 27-24 ന് ദീപിക സ്വന്തമാക്കിയിരുന്നു. രണ്ടാം 27-27ന് സമനിലയില്‍ അവസാനിച്ചു. മൂന്നാം സെറ്റ് 26-25ന് ദീപിക പിടിച്ചപ്പോള്‍ നാലാം സെറ്റ് 29-27ന് സ്വന്തമാക്കി മിഷേൽ ക്രോപ്പ് തിരിച്ചുവരവിന് ശ്രമം നടത്തി. നിര്‍ണായകമായ അഞ്ചാം സെറ്റ് ഏറെ സമ്മര്‍ദം നിറഞ്ഞതായിരുന്നു.

എന്നാല്‍ ജര്‍മ്മന്‍ താരത്തിനെ 27-27ന് സമനിലയില്‍ കുരുക്കിയ ദീപിക മത്സരം സ്വന്തമാക്കി. ക്വാർട്ടർ പോരാട്ടത്തിൽ കൊറിയൻ താരം നാം എസിനെയാണ് താരത്തിന് നേരിടാമുള്ളത്. അതേസമയം, ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ ഭജൻ കൗർ പ്രീ ക്വാർട്ടറിൽ ഇന്തൊനീഷ്യൻ താരത്തോട് തോല്‍വി വഴങ്ങി.

ALSO READ: മനു ഭാക്കറിന് ഫൈനലില്‍ തോല്‍വി; കയ്യെത്തും ദൂരത്ത് നഷ്‌ടമായത് മൂന്നാം മെഡല്‍ - Manu Bhaker Lose Final

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.