ETV Bharat / sports

'അവനേക്കാള്‍ മികച്ചത് വേറെയാരുണ്ട്..?' ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പിന്തുണയുമായി എംഎസ്‌കെ പ്രസാദ് - MSK Prasad Backs Hardik For T20 WC - MSK PRASAD BACKS HARDIK FOR T20 WC

ടി20 ലോകകപ്പ് സ്ക്വാഡില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയ തീരുമാനത്തെ പിന്തുണച്ച് ബിസിസിഐ മുൻ ചീഫ് സെലക്‌ടര്‍ എംഎസ്‌കെ പ്രസാദ്.

MSK PRASAD ON HARDIK PANDYA  HARDIK PANDYA T20 WC SELECTION  T20 WORLD CUP 2024  ഹാര്‍ദിക് പാണ്ഡ്യ
Hardik Pandya (IANS)
author img

By ETV Bharat Kerala Team

Published : May 4, 2024, 11:39 AM IST

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡിനെ അടുത്തിടെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പതിവ് പോലെ തന്നെ ടീം പ്രഖ്യാപനത്തിന് ശേഷം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വൈസ് ക്യാപ്‌റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുത്തത് പലരുടെയും നെറ്റി ചുളിപ്പിച്ചു.

ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും വിമര്‍ശനം ഉന്നയിച്ചത്. ടീം സെലക്ഷനിലെ ഏറ്റവും മോശമായ തീരുമാനമാണ് പാണ്ഡ്യയെ പരിഗണിച്ചത് എന്നത് ഉള്‍പ്പടെയുള്ള വാദങ്ങളും ഇതിനിടെ ഉയര്‍ന്നു. എന്നാല്‍, ഇപ്പോള്‍ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ച ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ മുൻ ചീഫ് സെലക്‌ടറായ എംഎസ്‌കെ പ്രസാദ്.

ഇന്ത്യയില്‍ ഇന്ന് ഹാര്‍ദിക് പാണ്ഡ്യയെ പോലെ ഏറ്റവും മികച്ച ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ഇല്ലെന്ന് എംഎസ്‌കെ പ്രസാദ് അഭിപ്രായപ്പെട്ടു. ലോകകപ്പ് സ്ക്വാഡിലേക്ക് പാണ്ഡ്യയെ പരിഗണിച്ചത് ശരിയായ തീരുമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതിനെ കുറിച്ചുള്ള എംഎസ്‌കെ പ്രസാദിന്‍റെ പ്രതികരണം ഇങ്ങനെ...

'ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി വൈസ് ക്യാപ്‌റ്റൻ ആക്കുന്നതിനെ കുറിച്ച് രണ്ടാമതൊരു ചിന്തയുടെ ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. രോഹിത് ശര്‍മ ഇല്ലാതിരുന്ന സമയത്താണ് അവൻ ഇന്ത്യയുടെ നായകനാകുന്നത്. രോഹിതിന് ശേഷം അവനാകും ഇന്ത്യയെ നയിക്കുക എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന കാര്യമാണ് അത്. ലോകകപ്പ് സ്ക്വാഡില്‍ ഹാര്‍ദിക് പാണ്ഡ്യയെ തെരഞ്ഞെടുത്തത് സെലക്‌ടര്‍മാര്‍ ചെയ്‌ത ശരിയായ കാര്യമാണ്.

ഇന്ത്യയില്‍ ഇപ്പോള്‍ അവനേക്കാള്‍ മികച്ച ഒരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായി ആരാണ് ഉള്ളത്?. സമീപകാലത്തായി ഫോം കണ്ടെത്താൻ അവൻ കഷ്‌ടപ്പെടുകയാണ്. അവനോട് നമ്മള്‍ നീതി പുലര്‍ത്തേണ്ടതുണ്ട്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ നായകനായി ഹാര്‍ദിക് ചുമതലയേറ്റെടുത്തതിന് പിന്നാലെ ഒരുപാട് കാര്യങ്ങളാണ് സംഭവിച്ചത്. അക്കാര്യങ്ങളെല്ലാം അവന്‍റെ പ്രകടനങ്ങളേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യൻ ടീമിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ മാറും. ക്രിക്കറ്റ് പണ്ഡിതന്മാര്‍ എന്ത് പറഞ്ഞാലും നിലവില്‍ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണെന്ന് ഞാൻ പറയും'- എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.

Also Read : 'വിരാട് കോലി ഓപ്പണറാകണം', രോഹിത് എത്തേണ്ടത് ഈ പൊസിഷനിലും; ലോകകപ്പില്‍ ഇന്ത്യയുടെ ടീം കോമ്പിനേഷനെ കുറിച്ച് അജയ് ജഡേജ - Ajay Jadeja On T20 WC Combination

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകനായ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഈ സീസണിലെ 11 കളിയില്‍ നിന്നും 198 റണ്‍സ് മാത്രമാണ് ഇതുവരെ അടിച്ചെടുക്കാൻ സാധിച്ചത്. ബൗളിങ്ങില്‍ 11 മത്സരങ്ങളിലെ 9 ഇന്നിങ്‌സില്‍ നിന്നും എട്ട് വിക്കറ്റുമാണ് താരത്തിന് ഇതുവരെ നേടാനായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.