ETV Bharat / sports

ആന്ദ്രെ ഇനിയേസ്റ്റ ഒരു പ്രതിഭാസമായിരുന്നുവെന്ന് മെസ്സി, ഹൃദയസ്‌പര്‍ശിയായ കുറിപ്പ് പങ്കുവച്ചു

ഇനിയേസ്റ്റയുടെ വിരമിക്കലില്‍ ആശംസയറിയിച്ച് മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പെഴുതി.

author img

By ETV Bharat Sports Team

Published : 3 hours ago

ആന്ദ്രെ ഇനിയേസ്റ്റ  ANDRES INIESTA  LIONEL MESSI  MESSI SHARED A HEARTWARMING NOTE
ആന്ദ്രേ ഇനിയേസ്റ്റ, ലയണൽ മെസ്സി (Getty images)

ഹൈദരാബാദ്: ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ബാഴ്‌സലോണ താരവും തന്‍റെ മുന്‍ സഹതാരവുമായ ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് ഹൃദയസ്‌പര്‍ശിയായ കുറിപ്പ് എഴുതി അർജന്‍റീനിയൻ ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസ്സി. 2010 ൽ സ്‌പെയിനിനായി ലോകകപ്പില്‍ വിജയ ഗോൾ നേടിയ ഇനിയേസ്റ്റ ഫുട്ബോളില്‍ നിന്നും ബൂട്ടഴിച്ചു.

ഇനിയേസ്റ്റയുടെ വിരമിക്കലില്‍ ആശംസയറിയിച്ച് മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പെഴുതി. 'ഏറ്റവും കൂടുതല്‍ മാന്ത്രികതയുള്ള ടീമംഗങ്ങളിൽ ഒരാളായിരുന്നു ഇനിയേസ്റ്റ, ഒപ്പം കളിക്കുന്നത് ഞാൻ ആസ്വദിച്ചു. ഫുട്ബോള്‍ നിങ്ങളെ മിസ് ചെയ്യും. ഞാന്‍ നിങ്ങള്‍ക്ക് ആശംസ നേരുന്നു, നിങ്ങൾ ഒരു പ്രതിഭാസമാണെന്നും താരം എഴുതി.

മെസ്സിയും ഇനിയേസ്റ്റയും ബാഴ്‌സലോണയുടെ സുവർണ്ണ കാലഘട്ടത്തിന്‍റെ ഭാഗമായിരുന്നു. യൂറോപ്യൻ ഫുട്‌ബോളിൽ ആധിപത്യം പുലർത്തിയ ബാഴ്‌സ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കി. കളിക്കളത്തിൽ ഇരുവർക്കുമിടയില്‍ മികച്ച രസതന്ത്രം ഉണ്ടായിരുന്നു. മധ്യനിരയിലൂടെ ഓടിയ ഇനിയേസ്റ്റ പലപ്പോഴും മെസ്സിക്ക് അനുയോജ്യമായ പാസുകൾ നല്‍കി കൂട്ടുക്കെട്ട് സൃഷ്‌ടിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ക്ലബ്ബിനായി 674 മത്സരങ്ങൾ കളിച്ച ഇനിയേസ്റ്റ 2018ൽ ബാഴ്‌സലോണയുമായി വേർപിരിഞ്ഞു. മെസ്സിയും ഇനിയേസ്റ്റയും ലാ മാസിയയിലും കളിച്ചിരുന്നു. തുടർന്ന് ബാഴ്‌സലോണ സീനിയർ ടീമിൽ എത്തിയതിന് ശേഷം ഇരുവരും യൂറോപ്യൻ ഫുട്‌ബോൾ ഒരുമിച്ച് ഭരിച്ചു. ഇനിയേസ്റ്റ ഇന്‍റർ മിയാമിയിൽ മെസ്സിയുമായി വീണ്ടും ഒന്നിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം.

Also Read: സൂര്യയുടെയും ഹർമൻപ്രീതിന്‍റെയും സൈന്യം നാളെ കളിക്കളത്തില്‍, പെണ്‍പടയ്‌ക്ക് നിര്‍ണായക പോരാട്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.