ഹൈദരാബാദ്: ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്‍റെ കൂറ്റന്‍ ജയം. കലാശപ്പോരില്‍ ബംഗാളിനെയാണ് കേരളം നേരിടുക. ഡിസംബർ 31ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം നടക്കും.
കേരളത്തിന് വേണ്ടി ഹാട്രിക് നേടിയ റോഷലാണ് കളിയിലെ താരം. മുഹമ്മദ് അജ്‌സൽ, നസീബ് റഹ്മാൻ, മുഹമ്മദ് റോഷൽ എന്നിവര്‍ കേരളത്തിന് വേണ്ടി വലകുലുക്കി. ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎൻസി ബാലയോഗി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
16-ാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്‍റെ ഫൈനലില്‍ എത്തുന്നത്. ഏഴ് തവണ ട്രോഫിയും നേടി. എട്ട് തവണ റണ്ണറപ്പായും കേരളം ഫിനിഷ് ചെയ്‌തു. 2022 ല്‍ ആണ് കേരളം അവസാനമായി സന്തോഷ് ട്രോഫി ചാമ്പ്യൻമാരാകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് (28-12-2024) ഉച്ചയ്ക്ക് നടന്ന ആദ്യ സെമി ഫൈനലിലാണ് ചാമ്പ്യൻമാരായ സർവീസസിനെ വീഴ്ത്തി ബംഗാൾ ഫൈനലിൽ പ്രവേശിച്ചത്. റോബി ഹൻസ്ഡയുടെ ഇരട്ട ഗോളിന്‍റെ പിന്‍ബലത്തിലായിരുന്നു ബംഗാളിന്‍റെ ജയം.