ETV Bharat / sports

'ഇഷാനെയും ശ്രേയസിനേയും വെട്ടിയതിന് പിന്നില്‍ അയാള്‍ മാത്രം'; വെളിപ്പെടുത്തലുമായി ജയ്‌ ഷാ - Jay Shah on Ishan Shreyas Exit - JAY SHAH ON ISHAN SHREYAS EXIT

ബിസിസിഐ കരാറില്‍ നിന്നും പുറത്തായതിന് ശേഷം ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരോട് താന്‍ സംസാരിച്ചിരുന്നുവെന്ന് ജയ്‌ ഷാ.

Shreyas Iyer  Ishan Kishan  Ajit Agarkar  BCCI contract
Shreyas Iyer, Ishan Kishan, Jay Shah (IANS)
author img

By ETV Bharat Kerala Team

Published : May 10, 2024, 4:15 PM IST

മുംബൈ: കേന്ദ്ര കരാറില്‍ നിന്നും ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ ഒഴിവാക്കിയ ബിസിസിഐ നടപടി ഏറെ ചര്‍ച്ചയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനിറങ്ങണമെന്ന നിര്‍ദേശം ചെവിക്കൊള്ളാതിരുന്നതിന് പിന്നാലെയാണ് ഇരുവര്‍ക്കും ബിസിസിഐയുടെ കേന്ദ്ര കരാര്‍ നഷ്‌ടമാവുന്നത്. ഇപ്പോഴിതാ ഇരുവരേയും കരാറില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം ചീഫ്‌ സെലക്‌ടര്‍ അജിത് അഗാര്‍ക്കറിന്‍റേതായിരുന്നുവന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ.

"സെലക്ഷന്‍ മീറ്റിങ്ങില്‍ ഞാന്‍ ഒരു കൺവീനർ മാത്രമാണ്, ഭരണഘടന പരിശോധിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാവും. ആ തീരുമാനം അജിത് അഗാർക്കറിന്‍റേതാണ്. ആഭ്യന്തര ക്രിക്കറ്റിന് ഇറങ്ങാതിരുന്ന ആ രണ്ട് കളിക്കാരെയും (ഇഷാൻ കിഷനും ശ്രേയസ് അയ്യരും) കേന്ദ്ര കരാറില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം അദ്ദേഹത്തിന്‍റേത് മാത്രമായിരുന്നു.

തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുകയാണ് എന്‍റെ ചുമതല. ആ സ്ഥാനത്തേക്ക് സഞ്‌ജുവിനെപ്പോലെയുള്ള (സഞ്‌ജു സാംസണ്‍) താരങ്ങളെ നമുക്ക് ലഭിച്ചിട്ടുണ്ട്. ആരും ഒഴിച്ചുകൂടാനാവാത്തവരല്ല" - ജയ്‌ ഷാ പറഞ്ഞു. ബിസിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷായുടെ വാക്കുകള്‍. കരാറില്‍ നിന്നും പുറത്തായ ശേഷം ഇഷാനോടും ശ്രേയസിനോടും താന്‍ സംസാരിച്ചിരുന്നുവെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.

ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകണമെന്ന ബോർഡിന്‍റെ നിലപാട് ആദ്ദേഹം ആവർത്തിക്കുകയും ചെയ്‌തു. ഇന്ത്യൻ ക്യാപ്റ്റന്‍റെയും ടീം മാനേജ്‌മെന്‍റിന്‍റേയും നിർദേശങ്ങൾ പാലിക്കാത്ത കളിക്കാർക്കെതിരായ ഏത് നടപടിയിലും ചീഫ് സെലക്‌റുടെ തീരുമാനത്തെ താന്‍ പൂർണമായി പിന്തുണയ്ക്കുമെന്ന് ജയ്‌ ഷാ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് മുമ്പായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും അവധിയെടുത്ത ഇഷാന് പിന്നീട് ദേശീയ ടീമിലേക്ക് മടങ്ങിയെത്താനായിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിന് ഇറങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പലതവണ ആവര്‍ത്തിച്ചുവെങ്കിലും ഇഷാന്‍ ചെവിക്കൊണ്ടില്ല. ഇതിനിടെ ഐപിഎല്ലിന്‍റെ മുന്നൊരുക്കമെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം പരിശീലനം നടത്തുകയും ചെയ്‌തു.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ശ്രേയസ് കളിച്ചിരുന്നു. തിളങ്ങാന്‍ കഴിയാതിരുന്ന 29-കാരന് രണ്ടാം ടെസ്റ്റിന് ശേഷം മുതുക് വേദന അനുഭവപ്പെടുകയും ചെയ്‌തു. ഇതിന് പിന്നാലെ താരത്തെ ഒഴിവാക്കിക്കൊണ്ടായിരുന്നു ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിനെ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്.

ALSO READ: ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞേക്കും; പുതിയ പരിശീലകനെ തേടി ബിസിസിഐ - Rahul Dravid India Head Coach

ശ്രേയസ് ഫിറ്റാണെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കിലും രഞ്‌ജിയില്‍ നിന്നും താരം അകലം പാലിച്ചു. ഇതിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പ്രീ ഐപിഎൽ ക്യാമ്പില്‍ ശ്രേയസ് എത്തിയതും സെലക്‌ടര്‍മാരെ ചൊടിപ്പിച്ചു. ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് സ്‌ക്വാഡിലേക്കും ഇരുവരേയും ബിസിസിഐ പരിഗണിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.