ETV Bharat / sports

ഐപിഎല്ലില്‍ രാഹുല്‍ ചെയ്യേണ്ടത് ഇതാണ്...; നിര്‍ദേശവുമായി ഇര്‍ഫാന്‍ പഠാന്‍ - കെഎല്‍ രാഹുല്‍

ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ കെഎല്‍ രാഹുല്‍ ലഖ്‌നൗവിന്‍റെ ഓപ്പണര്‍ സ്ഥാനത്ത് നിന്നും മാറണമെന്ന് ഇര്‍ഫാന്‍ പഠാന്‍.

IPL 2024  KL Rahul  Irfan Pathan  കെഎല്‍ രാഹുല്‍  ഇര്‍ഫാന്‍ പഠാന്‍
Irfan Pathan Wants KL Rahul to play down the order for LSG in IPL 2024
author img

By ETV Bharat Kerala Team

Published : Feb 12, 2024, 7:27 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 2024 (IPL 2024) സീസണിന് മുന്നോടിയായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് (KL Rahul) വമ്പന്‍ നിര്‍ദേശവുമായി ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ (Irfan Pathan). ലഖ്‌നൗവിന്‍റെ ഓപ്പണര്‍ സ്ഥാനത്ത് നിന്നും മാറി ടീമിന്‍റെ മധ്യനിരയില്‍ രാഹുല്‍ കളിക്കാന്‍ ഇറങ്ങണമെന്നാണ് പഠാന്‍ പറയുന്നത്. രാഹുൽ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നത് ലഖ്‌നൗവിനെ സംബന്ധിച്ച് മോശം ഓപ്ഷനായിരിക്കില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു.

"ഓട്ടോമാറ്റിക് കാറുകളുടെ കാലഘട്ടത്തിൽ ഗിയറുകളുള്ള ഒരു കാറാണ് രാഹുല്‍. ഒന്ന് മുതൽക്ക് അഞ്ച് വരെയുള്ള ഏത് ഗിയറിലും ബാറ്റ് ചെയ്യാൻ അവന്ന് കഴിയും. ഇനി ആറാമത്തെ ഗിയറും അവനുണ്ട്. ലഖ്‌നൗവിന്‍റെ ബാറ്റിങ് ഓര്‍ഡറില്‍ അവന്‍ താഴെ ബാറ്റ് ചെയ്യുന്നത് അത്ര മോശമാകില്ല"- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

പഞ്ചാബ് കിങ്‌സില്‍ നിന്നും 2022-ലാണ് രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിലേക്ക് മാറുന്നത്. ലഖ്‌നൗവില്‍ തുടക്കം തൊട്ട് ഓപ്പണറുടെ റോളിലാണ് 31-കാരന്‍ കളിക്കുന്നത്. ആദ്യ സീസണില്‍ കളിച്ച 15 മത്സരങ്ങളില്‍ നിന്നും 51 ശരാശരിയോടെ 616 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

പരിക്ക് വലച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണിന്‍റെ രണ്ടാം പാതി രാഹുലിന് പൂര്‍ണമായും നഷ്‌ടമായിരുന്നു. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും 274 റണ്‍സായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. അതേസമയം ഐപിഎല്ലില്‍ മധ്യനിരയില്‍ ഇറങ്ങി മികവ് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ രാഹുലിനും ഇടം ലഭിച്ചേക്കും.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഒപ്പണാറായാണ് രാഹുല്‍ കളിച്ചിരുന്നത്. എന്നാല്‍ മെല്ലപ്പോക്കിന് ഏറെ വിമര്‍ശനങ്ങളേറ്റ് വാങ്ങേണ്ടി വന്നിരുന്നു. നിലവില്‍ സ്ഫോടനാത്മക പ്രകടനം നടത്താന്‍ കഴിയുന്ന യശസ്വി ജയ്‌സ്വാള്‍ അടക്കമുള്ള യുവ ഓപ്പണര്‍മാരുടെ ധാരാളിത്തം ഇന്ത്യയുടെ ടി20 ടീമിനുണ്ട്. ഇതോടെ തല്‍സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിക്കാന്‍ സെലക്‌ടര്‍മാര്‍ തയ്യാറാവില്ലെന്ന് ഉറപ്പാണ്.

ALSO READ: അവന്‍റെ പ്രായം 20 വയസല്ല; ഭരത്തിനെ ഇനിയും പിന്തുണയ്‌ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മഞ്ജരേക്കര്‍

അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ രാഹുലുള്ളത്. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ രാഹുലിന് വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലേക്ക് താരത്തെ സെലക്‌ടര്‍മാര്‍ തിരികെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കളിക്കാന്‍ കഴിയൂവെന്നും സെലക്‌ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 15-ന് രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക. ഇതിന് മുന്നോടിയായി നെറ്റ്സിലെ ബാറ്റിങ് പരിശീനം നടത്തുന്ന തന്‍റെ വീഡിയോ രാഹുല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടിരുന്നു. ഇതോടെ രാജ്‌കോട്ടില്‍ കളിക്കാന്‍ രാഹുലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ALSO READ: ഒരു കളിക്കാരനും 24.75 കോടി രൂപയുടെ മൂല്യമില്ല; സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത മുടക്കിയത് അമിത വിലയെന്ന് ഗവാസ്‌കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.