പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആദ്യം ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ ജസ്‌പ്രീത് ബുംറ ആതിഥേയരെ ഫീല്‍ഡിങ്ങിന് അയക്കുകയായിരുന്നു. പെര്‍ത്തില്‍ പേസര്‍മാരെ തുണയ്‌ക്കുന്ന പിച്ചില്‍ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്.
വാഷിങ്ടണ്‍ സുന്ദറാണ് ടീമിലെ ഏക സ്‌പിന്നര്‍. നിതീഷ് കുമാര്‍ റെഡ്ഡിയും, ഹര്‍ഷിത് റാണയും ഇന്ത്യയ്‌ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കും. പരിക്കേറ്റ ബാറ്റര്‍ ശുഭ്‌മാൻ ഗില്ലിനും പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്താനായില്ല.
A crucial toss won by the Indian skipper #JaspritBumrah who elected to bat first! 💪
— Star Sports (@StarSportsIndia) November 22, 2024
An ideal first innings total on this pitch? _______ 👇
📺 #AUSvINDOnStar 👉 1st Test, Day 1, LIVE NOW! #ToughestRivalry pic.twitter.com/o3z3RC9FP5
ഗില്ലിന് പകരം മൂന്നാം നമ്പറില്‍ ദേവ്‌ദത്ത് പടിക്കല്‍ ബാറ്റ് ചെയ്യാനെത്തും. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ രാഹുല്‍ ആണ് യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ഓസ്‌ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ മികവ് കാട്ടിയ ധ്രുവ് ജുറെലും ടീമില്‍ സ്ഥാനം പിടിച്ചു.
🗞 A big news from Perth! Jasprit Bumrah has won the toss and opted to bat first in the 1st Test.
— Star Sports (@StarSportsIndia) November 22, 2024
Here's a look at the Playing XI! 👇
▪ Test debut for Nitish Kumar Reddy & Harshit Rana 🇮🇳
▪ Washington Sundar to be India's lone spinner
▪ Nathan McSweeney earns his baggy green… pic.twitter.com/vxACTA4IoQ
ഇന്ത്യ പ്ലേയിങ് ഇലവൻ: കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെൽ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, ജസ്പ്രീത് ബുംറ (ക്യാപ്‌റ്റൻ), മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ: ഉസ്‌മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലാബുഷെയ്‌ൻ, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിൻസ് (ക്യാപ്‌റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹെയ്‌സൽവുഡ്.