ETV Bharat / sports

ദുബെയ്‌ക്ക് പകരം സഞ്ജു...?; ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ സാധ്യത ഇലവൻ - T20 WC FINAL INDIA PREDICTED XI - T20 WC FINAL INDIA PREDICTED XI

ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇന്ത്യ. കലാശപ്പോരിനുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ അറിയാം.

T20 WORLD CUP 2024 FINAL  INDIA VS SOUTH AFRICA FINAL  ഇന്ത്യ സാധ്യത ഇലവൻ  ടി20 ലോകകപ്പ് ഫൈനല്‍
Sanju Samson (IANS)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 2:25 PM IST

ബാര്‍ബഡോസ്: വീണ്ടുമൊരു ഒരു ഐസിസി കിരീടത്തിനായി 11 വര്‍ഷത്തോളമായി തുടരുന്ന കാത്തിരിപ്പ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇറങ്ങുക. ഏഴ് മാസം മുന്‍പ് ഓസ്‌ട്രേലിയക്കെതിരെ ഏകദിന ലോകകപ്പ് കൈവിട്ടതിന്‍റെ ക്ഷീണം മാറ്റുക എന്നതും രോഹിതിന്‍റെയും കൂട്ടരുടെയും ലക്ഷ്യമാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ കാട്ടിയ മികവ് ഫൈനലിലും ആവര്‍ത്തിക്കാനായാല്‍ 2013ന് ശേഷം ഇന്ത്യയുടെ ഷെല്‍ഫിലേക്ക് ആദ്യമായി ഒരു ഐസിസി കിരീടം കൂടിയെത്തുമെന്ന് ഉറപ്പ്.

ജൂണ്‍ 29ന് ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കയെ നേരിടാൻ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലേക്ക് എത്തിയ സഞ്ജുവിന് ടൂര്‍ണമെന്‍റില്‍ ഒരു മത്സരത്തില്‍പ്പോലും അവസരം ലഭിച്ചിട്ടില്ല.

സഞ്ജുവിന് പുറമെ യുസ്‌വേന്ദ്ര ചഹാല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരും ഇതുവരെയും പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഇവരെല്ലാം തന്നെ ഫൈനലിനും പുറത്തിരിക്കാനാണ് സാധ്യത. ടീം മികവ് തുടരുന്ന സാഹചര്യത്തില്‍ ഫൈനല്‍ പോലൊരു നിര്‍ണായക മത്സരത്തില്‍ വിന്നിങ് കോമ്പിനേഷൻ പൊളിച്ചെഴുതാൻ ടീം മാനേജ്‌മെന്‍റോ ക്യാപ്റ്റനോ പരിശീലകനോ തയ്യാറായേക്കില്ല.

അങ്ങനെ വന്നാല്‍, അവസാന മത്സരങ്ങള്‍ കളിച്ച അതേ ടീം തന്നെ ഫൈനലിലും ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങും. വിരാട് കോലി ഓപ്പണറായി തുടരുമെന്ന് രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശര്‍മ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ശിവം ദുബെയുടെ ഫോം മാത്രമാണ് ടീമിന് ആശങ്ക.

ടൂര്‍ണമെന്‍റില്‍ ലഭിച്ച അവസരങ്ങളില്‍ ഒന്നും മികവിലേക്ക് ഉയരാൻ ദുബെയ്‌ക്ക് സാധിച്ചിട്ടില്ല. എങ്കില്‍പ്പോലും ഫൈനലിലും ദുബെ പ്ലേയിങ് ഇലവനില്‍ ഇടം നിലനിര്‍ത്തിയേക്കും. സ്പിന്നര്‍മാരായ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരും ടീമില്‍ തുടരാനാണ് സാധ്യത.

ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ.

Also Read : തോല്‍ക്കാൻ മനസില്ലാത്തവര്‍ നേര്‍ക്കുനേര്‍; ഫൈനലില്‍ തീപാറും - Road To T20 World Cup 2024 Final

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.