ന്യൂഡൽഹി: ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ രാവിലെ ബ്രിസ്‌ബേനിൽ ആരംഭിക്കും. മികച്ച വിജയം പ്രതീക്ഷിച്ചാണ് ഹർമൻപ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഓസീസിനെ നേരിടുന്നത്. ആദ്യ രണ്ട് ഏകദിന മത്സരങ്ങൾ ബ്രിസ്ബേനിലെ അലൻ ബോർഡർ ഫീൽഡിലും മൂന്നാം മത്സരം പെർത്തിലെ വെസ്റ്റേൺ ഓസ്‌ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലും നടക്കും.
2021ൽ 50 ഓവർ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യൻ വനിതാ ടീം അവസാനമായി ജയിച്ചത്. പിന്നീടുള്ള മത്സരങ്ങളില്‍ ഇന്ത്യ തോൽക്കുകയായിരുന്നു. ഇനി വിജയട്രാക്കിൽ തിരിച്ചെത്തുകയാണ് ടീമിന്‍റെ ലക്ഷ്യം. 2024 ലെ വനിതാ ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം ഒക്ടോബറിൽ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീം 2-1 ന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയിരുന്നു.
📸 Headshots ✅
— BCCI Women (@BCCIWomen) December 4, 2024
Smiles 🔛#TeamIndia play the guessing game, Australia style 😎#AUSvIND pic.twitter.com/PRGC47DNBq
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന അഞ്ച് ഏകദിന മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇന്ത്യ വിജയിച്ചത്. വരാനിരിക്കുന്ന പരമ്പരകളിൽ മികച്ച ഫലം പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. മത്സരങ്ങള്‍ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്ക് ടിവി ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും തത്സമയം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് കാണാം.
𝗧𝗼𝘂𝗰𝗵𝗱𝗼𝘄𝗻 𝗔𝘂𝘀𝘁𝗿𝗮𝗹𝗶𝗮!🇦🇺
— BCCI Women (@BCCIWomen) December 2, 2024
Presenting Travel Diaries ✈️ from Mumbai to Brisbane ft. #TeamIndia Women 👌👌#AUSvIND pic.twitter.com/oFyTKcmlgV
ഇന്ത്യൻ വനിതാ ഏകദിന സ്ക്വാഡ്: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജൽ ഹസ്ബാനിസ്, ദീപ്തി ശർമ്മ, മിന്നു മണി മണി, പ്രിയ മിശ്ര, രാധ യാദവ്, ടിറ്റാസ് സാധു, അരുന്ധതി റെഡ്ഡി, രേണുക താക്കൂർ സിംഗ്, സൈമ താക്കൂർ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ).
We're baaackkk!! #AUSvIND ODIs start on Thursday in Brisbane! Grab your tickets: https://t.co/KoRIiNriQp pic.twitter.com/t2pWhV7Ee3
— Australian Women's Cricket Team 🏏 (@AusWomenCricket) December 3, 2024
ഓസ്‌ട്രേലിയന്‍ ടീം: തഹ്‌ലിയ മഗ്രാത്ത് (ക്യാപ്റ്റൻ), ആഷ്‌ലി ഗാർഡ്‌നർ (വൈസ് ക്യാപ്റ്റൻ), ഡാർസി ബ്രൗൺ, കിം ഗാർത്ത്, അലാന കിംഗ്, ഫീബ് ലിച്ച്‌ഫീൽഡ്, സോഫി മൊളിനെക്‌സ്, ബെത്ത് മൂണി (വിക്കറ്റ് കീപ്പർ), എല്ലിസ് പെറി, മേഗൻ ഷട്ട്, അന്നബെൽ സതർലാൻഡ്, ജോർജിയ വോൾ, ജോർജിയ വെയർഹാം.
Also Read: അണ്ടര്‍ 19 ഏഷ്യാ കപ്പ്; വൈഭവ് സൂര്യവന്‍ഷി തിളങ്ങി, യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ