വഡോദര: ടി20 ലോകകപ്പ് വിജയത്തിന് ശേഷം ആദ്യമായി ജന്മനാടായ വഡോദരയിലെത്തിയ ഹാർദിക് പാണ്ഡ്യക്ക് ഗംഭീര റോഡ് ഷോയോടെ വരവേല്‍പ്പ്. വഡോദരയിലെ മാണ്ഡവി ഗേറ്റിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. പ്രിയ താരത്തെ വരവേൽക്കാൻ വഡോദര മുഴുവൻ തെരുവിലിറങ്ങിയിരുന്നു.
മാണ്ഡവി ഗേറ്റ് മുതൽ ലാഹരിപുരി ദർവാസ വരെ ജനസാഗമാണ് ഹാര്‍ദിക്കിനെ വരവേറ്റത്. കൊച്ചുകുട്ടികളടക്കം വഴിയിലുടനീളം ആര്‍പ്പുവിളികളുമായി താരത്തെ വരവേറ്റു. റോഡ് ഷോ അവസാനിക്കുന്ന നവ്‌ലഖി മൈതാനത്ത് മൂന്ന് ലക്ഷം രൂപ ചെലവില്‍ ഗംഭീര വെടിക്കെട്ടും ഒരുക്കും. കച്ചില്‍ നിന്ന് എത്തിച്ച പ്രത്യക ഓപ്പണ്‍ ബസിലാണ് റോഡ് ഷോ നടന്നത്. ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളും ഇന്ത്യൻ ടീമിന്‍റെ വിജയത്തിന് ശേഷമുള്ള ദൃശ്യങ്ങളും ബസിൽ വരച്ചിട്ടുണ്ട്.
A local boy and Cricketer Hardik Pandya's road-show begins in Vadodara, Gujarat after T20 World Cup victory https://t.co/BoFUSz63HK pic.twitter.com/vfvil0vL3z
— DeshGujarat (@DeshGujarat) July 15, 2024
കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഹാർദിക് പാണ്ഡ്യയുടെ റോഡ് ഷോ. 7 ഡിസിപി, 14 എസിപി, 50 പിഐ, 86 പിഐഎസ്, 1700 ജവാൻമാർ, 1000 ഹോം ഗാർഡുകൾ, 3 എസ്ആർപി എന്നിവരടങ്ങുന്ന സംഘത്തെയാണ് സുരക്ഷാ ക്രമീകരണങ്ങൾക്കായി വിന്യസിച്ചത്.