ETV Bharat / sports

അമിതമായി പുകഴ്‌ത്തി യശസ്വിയെ ഇല്ലാതാക്കരുത് ; മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍ - ഗൗതം ഗംഭീര്‍

യശസ്വി ജയ്‌സ്വാളിന് മേല്‍ പ്രതീക്ഷകളുടെ അമിത സമ്മര്‍ദം നല്‍കരുതെന്ന് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍.

Gautam Gambhir  Yashasvi Jaiswal  India vs England Test  ഗൗതം ഗംഭീര്‍  യശസ്വി ജയ്‌സ്വാള്‍
Former player Gautam Gambhir on Yashasvi Jaiswal
author img

By ETV Bharat Kerala Team

Published : Feb 4, 2024, 3:17 PM IST

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ (India vs England 2nd Test) ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിന്‍റെ നെടുന്തൂണായത് യുവതാരം യശസ്വി ജയ്‌സ്വാളാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഒരറ്റത്ത് പൊരുതിക്കളിച്ച യശസ്വി ഇരട്ട സെഞ്ചുറിയുമായാണ് തിളങ്ങിയത്. ആക്രമണവും പ്രതിരോധവും ചാലിച്ച് 290 പന്തുകളില്‍ 209 റണ്‍സായിരുന്നു 22-കാരന്‍ അടിച്ചുകൂട്ടിയത്.

ടെസ്റ്റ് കരിയറിലെ തന്‍റെ ആദ്യ ഡബിള്‍ സെഞ്ചുറിക്ക് 19 ബൗണ്ടറികളും ഏഴ്‌ സിക്‌സറുകളുമാണ് യശസ്വി നേടിയത്. ഇതിന് പിന്നാലെ 22-കാരനെ പുകഴ്‌ത്തി നിരവധി പേരാണ് രംഗത്ത് എത്തിയത്. യശസ്വി ജയ്‌സ്വാള്‍ നിലവില്‍ സര്‍ ഡോണ്‍ ബ്രാഡ്‌മാനേക്കാള്‍ മുകളില്‍ സ്ഥാനം പിടിക്കാന്‍ അര്‍ഹനാണെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര രംഗത്ത് എത്തിയിരുന്നു (Aakash Chopra Praised Yashasvi Jaiswal).

ഇന്ത്യയുടെ മുന്‍ താരം വിരേന്ദര്‍ സെവാഗിനോടും പലരും യശസ്വിയെ താരതമ്യപ്പെടുത്തുകയും ചെയ്‌തു. ആക്രമിച്ച് കളിച്ച് അതിവേഗത്തില്‍ റണ്‍സ് നേടുന്ന താരത്തിന്‍റെ മികവായിരുന്നു ഇതിന് കാരണം. വിശാഖപട്ടണത്ത് മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ സിക്‌സറടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ യശസ്വി ജയ്‌സ്വാള്‍ രണ്ടാം ദിവസം സിക്‌സും ഫോറുമടിച്ചാണ് ഡബിള്‍ സെഞ്ചുറിയിലേക്കും എത്തിയത്.

എന്നാല്‍ വാഴ്‌ത്തിപ്പാട്ടുകാര്‍ക്ക് കനത്ത മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍. അമിതമായി പുകഴ്‌ത്തി യശസ്വി ജയ്സ്വാളിനെ ഇല്ലാതാക്കരുതെന്നാണ് ഗൗതം ഗംഭീര്‍ പറയുന്നത്(Gautam Gambhir on Yashasvi Jaiswal).

യുവതാരത്തെ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അനുവദിക്കണം. അവന്‍ തന്‍റെ ക്രിക്കറ്റ് ആസ്വദിക്കട്ടെയെന്നും ഗംഭീര്‍ പറഞ്ഞു. "ഇംഗ്ലണ്ടിനെതിരായ യശസ്വി ജയ്‌സ്വാളിന്‍റെ ഇരട്ട സെഞ്ചുറി നേട്ടത്തെ അഭിനന്ദിക്കേണ്ടതുണ്ട്. പക്ഷെ, എനിക്ക് അതിനേക്കാള്‍ പ്രധാനമായി എല്ലാവരോടും പറയാനുള്ളത് അവനെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അനുവദിക്കണമെന്നാണ്.

ഏതെങ്കിലും ഒരു താരം മികച്ച പ്രകടനം നടത്തുമ്പോഴേക്കും അതിനെ വലിയതായി പ്രശംസിക്കുകയും ഹീറോ പരിവേഷം നല്‍കുകയും ചെയ്യുന്ന പ്രവണത ഇന്ത്യയില്‍ നമ്മള്‍ നേരത്തെ തന്നെ കണ്ടിട്ടുണ്ട്.

ALSO READ: അയാള്‍ സൂപ്പര്‍മാനാണ്, ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാള്‍ ; ബുംറയെ വാഴ്‌ത്തി ആകാശ് ചോപ്ര

പ്രത്യേകിച്ച് നമ്മുടെ മാധ്യമങ്ങള്‍ക്കിതുണ്ട്. ഇതിനാല്‍ പ്രതീക്ഷകളുടെ അമിത സമ്മര്‍ദം അവരിലുണ്ടാവും. അവരുടെ സ്വതസിദ്ധമായ കളിയെ നശിപ്പിക്കുന്നതാണിത്. തന്‍റെ ക്രിക്കറ്റ് ആസ്വദിക്കാനും കൂടുതല്‍ മികവോടെ വളരാനും, ഇപ്പോള്‍ നമുക്ക് അവനെ അനുവദിക്കാം"- ഗൗതം ഗംഭീര്‍ പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ യശസ്വിയുടെ മികവില്‍ 396 റണ്‍സിലേക്ക് എത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. മറ്റൊരു താരത്തിനും അര്‍ധ സെഞ്ചുറി പോലും നേടാനായിരുന്നില്ല. 34 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്ലായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ ടോപ്‌ സ്‌കോറര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.