ETV Bharat / sports

പ്രത്യേക പരിഗണന ആര്‍ക്കുമില്ല, കോലിക്കും രോഹിത്തിനുമെതിരെ നിലപാട് കടുപ്പിച്ച് ഗംഭീര്‍

ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ നിര്‍ബന്ധമായും താരങ്ങളെല്ലാം പങ്കെടുക്കണമെന്ന നിര്‍ദേശവുമായി ടീം മാനേജ്‌മെന്‍റ്.

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Kerala Team

Published : Oct 27, 2024, 1:10 PM IST

മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും തോറ്റ് 12 വര്‍ഷത്തിന് ശേഷം നാട്ടില്‍ ഒരു പരമ്പര കൈവിട്ടതോടെ ഇന്ത്യൻ ടീമില്‍ താരങ്ങള്‍ക്കുള്ള നിബന്ധനകള്‍ കടുപ്പിക്കുകയാണ് പരിശീലകൻ ഗൗതം ഗംഭീര്‍. ഇതിന്‍റെ ആദ്യ പടിയായി ഓപ്‌ഷണല്‍ ട്രെയിനിങ് സെഷൻ റദ്ദാക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതോടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ജസ്‌പ്രീത് ബുംറ ഉള്‍പ്പടെയുള്ള മുഴുവൻ താരങ്ങളും മുംബൈയിലെ മൂന്നാം മത്സരത്തിന് മുന്‍പ് നിര്‍ബന്ധമായും പരിശീലന സെഷനുകളില്‍ പങ്കെടുക്കണമെന്ന നിര്‍ദേശം ടീം മാനേജ്‌മെന്‍റ് നല്‍കിയതായാണ് വിവരം.

പൂനെയിലെ മത്സരം അവസാനിച്ചതിന് പിന്നാലെ തന്നെ താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫുകള്‍ക്കും രണ്ട് ദിവസത്തെ അവധി ടീം മാനേജ്‌മെന്‍റ് നല്‍കിയിരുന്നു. ഈ മാസം 30, 31 തീയതികളിലാണ് മുംബൈയില്‍ പരിശീലന ക്യാമ്പ്. ഈ ക്യാമ്പില്‍ നിന്നാണ് ആര്‍ക്കും മാറിനില്‍ക്കാൻ സാധിക്കില്ലെന്ന് ടീം മാനേജ്‌മെന്‍റ് വ്യക്തമാക്കിയിട്ടുള്ളത്. മത്സരം മുംബൈയിലായതിനാല്‍ ക്യാപ്‌റ്റൻ രോഹിത്തും സീനിയര്‍ ബാറ്റര്‍ വിരാട് കോലിയും കുടുംബത്തോടൊപ്പം തുടര്‍ന്ന് പരിശീലന സെഷനില്‍ നിന്നുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് ഇത്തരമൊരു നിര്‍ദേശം പരിശീലകൻ ഗൗതം ഗംഭീര്‍ മുന്നോട്ട് വച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ജൂനിയര്‍, സീനിയര്‍ വ്യത്യാസമില്ലാതെ തന്നെ എല്ലാ താരങ്ങളും പരിശീലന സെഷനില്‍ പങ്കെടുക്കണമെന്ന നിര്‍ദേശമാണ് ഗംഭീര്‍ നല്‍കിയിരിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ്ങിനെ കുറിച്ച് വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്‍റും നിലപാട് ശക്തമാക്കുന്നത്.

ന്യൂസിലൻഡിനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് രോഹിത്തിന്‍റെയും കോലിയുടെയും ഭാഗത്ത് നിന്നുമുണ്ടായത്. ബെംഗളൂരുവില്‍ നടന്ന ആദ്യ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ മാത്രമാണ് ഇരുവര്‍ക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. പൂനെയിലും മികവ് ആവര്‍ത്തിക്കാനാകാതെ വന്നതോടെയാണ് ആരാധകരും ഇരുതാരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തുവന്നത്. ഇരുവരും ടെസ്റ്റ് ടീമില്‍ നിന്നും വിരമിച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം.

Also Read : 'ജസ്റ്റിസ് ഫോർ റുതുരാജ്'; താരത്തെ ഒതുക്കിയോ..? സമൂഹമാധ്യമങ്ങളില്‍ രോഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.