കൊച്ചി: ഐഎസ്എൽ മാതൃകയില്‍ ഒരുങ്ങുന്ന കേരള സൂപ്പര്‍ ലീഗിന് സെപ്‌തംബര്‍ ഏഴിന് തുടക്കമാകും. ആറ് ടീമുകളാണ് ഫുട്ബോള്‍ മത്സരത്തില്‍ അണിനിരക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരങ്ങളും സൂപ്പര്‍ കേരളയുടെ ഭാഗമാകും. ഇന്ത്യന്‍ താരങ്ങളായ അനസ് എടത്തൊടിക, ഗുര്‍ജീന്ദര്‍ കുമാര്‍ മലപ്പുറം എഫ്‌സിയിലും അബ്ദുല്‍ ഹക്കു, പി.എം ബ്രിട്ടോ കാലിക്കറ്റ് എഫ്‌സിയിലും സി.കെ വിനീത്, ജസ്റ്റിന്‍ ജോര്‍ജ്ജ് തൃശൂര്‍ എഫ്‌സിയിലും ആദില്‍ ഖാന്‍, സുഭാശിഷ് റോ കണ്ണൂര്‍ എഫ്‌സിക്ക് വേണ്ടിയും കളത്തിലിറങ്ങും. ഫോഴ്‌സ കൊച്ചിയുടെ സഹ ഉടമകളാണ് പൃഥ്വിരാജ്, സുപ്രിയ മേനോന്‍, തൃശൂര്‍ മാജിക് എഫ്‌സിയില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സഹ ഉടമയാണ്.
വേദികള്‍
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം.
ടീമുകള്‍
തിരുവനന്തപുരം കൊമ്പൻസ്, ഫോഴ്‌സ കൊച്ചി, തൃശ്ശൂർ മാജിക് എഫ്.സി, മലപ്പുറം എഫ്.സി, കാലിക്കറ്റ് എഫ്.സി,കണ്ണൂർ വാരിയേഴ്‌സ് എഫ്.സി.