പാരിസ്: പാരിസ് ഒളിമ്പിക്‌സിലെ അര്‍ജന്‍റീന - മൊറോക്കോ മത്സരത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. കോപ്പ ചാമ്പ്യന്മാരായ അര്‍ജന്‍റീന മൊറോക്കോയോട് സമനില വഴങ്ങിയെന്നായിരുന്നു മത്സരത്തിന്‍റെ ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മൈതാനത്തുണ്ടായ ചില സംഭവവികാസങ്ങളെ തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം നടത്തിയ വാര്‍ പരിശോധനയില്‍ ഇഞ്ചുറി ടൈമില്‍ അര്‍ജന്‍റീന നേടിയ ഗോള്‍ നിഷേധിക്കുകയും ചെയ്‌തു.
ഇതോടെ, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയ്‌ക്ക് ജയവും സ്വന്തമായി. രണ്ട് ഗോളിന് പിന്നിലായ ശേഷം അര്‍ജന്‍റീന നടത്തിയ തിരിച്ചുവരവായിരുന്നു ഒടുവില്‍ തോല്‍വിയില്‍ കലാശിച്ചത്. ഇഞ്ചുറി ടൈമില്‍ അര്‍ജന്‍റീനയുടെ ക്രിസ്റ്റിയൻ മെദിന നേടിയ സമനില ഗോളാണ് എല്ലാത്തിന്‍റെയും തുടക്കം.
🤯 INCROYABLE SÉQUENCE : l'arbitre d'Argentine-Maroc annule le deuxième but argentin... deux heures après la suspension de la rencontre !
— Eurosport France (@Eurosport_FR) July 24, 2024
Les joueurs sont revenus sur le terrain pour disputer les trois dernières minutes et le Maroc s'est finalement imposé 2-1 #Paris2024 pic.twitter.com/1XswW8uXin
മെദിന ഗോള്‍ നേടിയതോടെ മൊറോക്കൻ ആരാധകര്‍ കൂട്ടത്തോടെ മൈതാനത്തേക്ക് ഇറങ്ങി. ഇതോടെ, റഫറിയ്‌ക്ക് മത്സരം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. രണ്ട് മണിക്കൂറിന് ശേഷം സ്റ്റേഡിയം പൂര്‍ണമായി ഒഴിപ്പിച്ച ശേഷമായിരുന്നു പിന്നീട് മത്സരം പുനഃരാരാംഭിച്ചത്.
പിന്നാലെ നടത്തിയ വാര്‍ പരിശോധനയിലാണ് മെദിനയുടെ ഗോള്‍ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് മൂന്ന് മിനിറ്റ് കാണികളില്ലാതെയായിരുന്നു മത്സരം നടന്നത്. ഈ സമയം അര്‍ജന്‍റീനയ്‌ക്ക് ഗോള്‍ മടക്കാനായില്ല.
BREAKING:
— Visegrád 24 (@visegrad24) July 24, 2024
The first scandal of the Paris Summer Olympics is a fact.
The game between Morocco & Argentina has been suspended after angry Moroccan fans stormed the pitch and the crowd threw firecrackers at the Argentine players after their equalizing goal https://t.co/jeDZzKQ69z
മത്സരത്തിന്‍റെ ആദ്യപകുതിയുടെ അധിക സമയത്തായിരുന്നു മൊറോക്കോ അര്‍ജന്‍റീനയെ ഞെട്ടിച്ചത്. സൂഫിയാൻ ആയിരുന്നു ഗോള്‍ സ്കോറര്‍. 49-ാം മിനിറ്റില്‍ താരം പെനാല്‍റ്റിയിലൂടെ അവരുടെ ലീഡ് ഉയര്‍ത്തി.
രണ്ട് ഗോളിന് പിന്നിലായതോടെ അര്‍ജന്‍റീനയും ഉണര്‍ന്ന് കളിക്കാൻ തുടങ്ങി. 68-ാം മിനിറ്റിലായിരുന്നു അര്‍ജന്‍റീന ആദ്യ ഗോള്‍ നേടിയത്. ഗിയുലിയാനോ സിമിയോണായിരുന്നു അവരുടെ ഗോള്‍ സ്കോറര്‍. പലപ്പോഴും ഗോളിന് അരികില്‍ എത്തിയ അര്‍ജന്‍റീനയ്‌ക്ക് ഫിനിഷിങ്ങിലെ പാളിച്ചകളാണ് മത്സരത്തില്‍ തിരിച്ചടിയായത്.
സമനില ഗോളിനായി ആക്രമണം കടുപ്പിച്ച അര്‍ജന്‍റീനയെ ശക്തമായ പ്രതിരോധമൊരുക്കിയാണ് മൊറോക്കോ തടഞ്ഞത്. ഇഞ്ചുറി ടൈമിന്‍റെ അവസാനഘട്ടത്തില്‍ ഹെഡറിലൂടെയാണ് ക്രിസ്റ്റിയൻ മെദിന മൊറോക്കോയുടെ വലയില്‍ പന്തെത്തിച്ചത്. ഈ ഗോളായിരുന്നു പിന്നീട് ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തിയത്.