മലപ്പുറം: മുന്‍ ഇന്ത്യന്‍ പ്രതിരോധ താരം അനസ് എടത്തൊടിക പ്രൊഫഷനല്‍ ഫുട്‌ബോളില്‍നിന്നു വിരമിച്ചു. സൂപ്പര്‍ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്നലെ മലപ്പുറം എഫ്.സിക്ക് വേണ്ടി ബൂട്ട് കെട്ടിയ ശേഷമാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. 37കാരനായ താരം മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്.സിയെ നയിച്ചത് അനസ് എടത്തൊടികയായിരുന്നു.
2019 ജനുവരി 15ന് അനസ് ബഹ്‌റൈനെതിരെ ഷാര്‍ജയില്‍ നടന്ന ഇന്ത്യയുടെ മത്സരത്തിനുശേഷമായിരുന്നു അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചത്. 2017 ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം രാജ്യത്തിനായി 21 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ കംബോഡിയ, മ്യാന്മര്‍, നേപ്പാള്‍, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേ കളിച്ച നാലു മത്സരങ്ങളും വിജയിക്കാനായി.
നന്ദി അനസിക്ക ❤️
— Jamshedpur FC (@JamshedpurFC) November 2, 2024
From being our first signing to lifting the ISL League Winner’s Shield. As you hang up your boots, we thank you, Anas Edathodika, for the unforgettable memories and for your contribution to the beautiful game 👌
Your legacy will forever be a part of… pic.twitter.com/HBjQnKrXcX
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2007 ല്‍ മുംബൈ ടീമിനായി ഐ ലീഗില്‍ അരങ്ങേറ്റം കുറിച്ചായിരുന്നു അനസ് പ്രഫഷണല്‍ ഫുടബോളിലേക്ക് എത്തിയത്. ഐ ലീഗില്‍ മികച്ച പ്രതിരോധ താരത്തിനുള്ള അവാര്‍ഡും താരത്തെ തേടിയെത്തി. 2011 വരെ മുംബൈക്കൊപ്പം ഐ ലീഗ് കളിച്ച താരം 2011 മുതല്‍ 2015 വരെ പുണെക്ക് വേണ്ടിയും അനസ് ബൂട്ടുക്കെട്ടി.
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ പ്രമുഖ ക്ലബുകള്‍ക്കായി കളിച്ചു. ഐ.എസ്.എല്‍ രണ്ടാം സീസണില്‍ ഡല്‍ഹി ഡൈനാമോസിനായി ഇറങ്ങിയ അനസ് പിന്നീട് മോഹന്‍ ബഗാന്‍, ജംഷഡ്പൂര്‍ തുടങ്ങിയ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.
Also Read: 'ടീമില്‍ നിന്നും പോകാനുള്ള തീരുമാനം ശ്രേയസിന്‍റേത്'; വെളിപ്പെടുത്തി കെകെആര്‍ സിഇഒ