ETV Bharat / international

ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രെയ്‌നിന്, ഗുരുതര പ്രത്യാക്രമണങ്ങൾ നേരിടേണ്ടിവരും; വ്‌ളാഡിമിർ പുടിൻ - Moscow blast

റഷ്യക്കാരെ ആക്രമിച്ചത് നാസി മാതൃകയിലെന്ന് പുടിൻ. കൊല്ലപ്പെട്ടത് 133 പേർ. സംഭവത്തിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

PROTEST AGAINST TERROR  RUSSIA BLAST  VLADIMIR PUTIN  MOSCOW BLAST
Russia Gets United In Protest Against Terror; Death Toll Rises To 133
author img

By ETV Bharat Kerala Team

Published : Mar 24, 2024, 10:06 AM IST

മോസ്‌കോ : റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രെയ്‌നാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ആക്രമണത്തിന് പിന്നിലെ ഭീകർക്ക് നേരെ ഗുരുതര പ്രത്യാക്രമണങ്ങൾ ഉണ്ടാകുമെന്നും പ്രതികാരം ചെയ്യുമെന്നും പുടിൻ രാജ്യത്തെ അഭിസംബോധന ചെയ്‌തു പറഞ്ഞു. സംഭവത്തിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. നാസി മാതൃകയിലാണ് റഷ്യക്കാരെ ക്രൂരമായി ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരാക്രമണത്തിൽ 133 പേരാണ് കൊല്ലപ്പെട്ടത്. മോസ്‌കോയിൽ സംഗീത പരിപാടി നടക്കുന്നിടത്താണ് ഭീകരാക്രമണമുണ്ടായത്. തോക്കുമായി ഇരച്ചു കയറിയ ഭീകരർ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തില്‍ പതിനൊന്ന് പേരെ പിടികൂടിയെന്ന് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് മേധാവി അറിയിച്ചതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് റിപ്പോർട്ട് ചെയ്‌തു.

പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വീണ്ടും അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. വർഷങ്ങൾക്ക് ശേഷമാണ് റഷ്യയിൽ ഇത്രയും വലിയ ഭീകരാക്രമണമുണ്ടായത്. യുക്രെയ്‌നിലേക്കുള്ള അധിനിവേശം മൂന്നാം വർഷത്തിലേക്ക് അടുക്കുന്നതിനിടെയാണ് സംഭവം നടന്നത്.

Also Read: റഷ്യന്‍ തലസ്ഥാനത്ത് സംഗീത നിശയ്‌ക്കിടെ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.