ETV Bharat / international

ട്രംപിന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്‌ച, ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍, കൊടും തണുപ്പ് ചടങ്ങുകള്‍ അലങ്കോലമാക്കുമോ? അറിയേണ്ടതെല്ലാം - TRUMPS INAUGURATION MOVING INDOORS

ക്യാപിറ്റോള്‍ റോത്തുണ്ടയ്ക്കുള്ളിലാണ് ട്രംപിന്‍റെ സത്യപ്രതിജ്ഞ, കടുത്ത തണുപ്പുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇങ്ങോട്ട് മാറ്റിയത്. പ്രസിഡന്‍റ് റീഗന്‍ രണ്ടാംവട്ടം പ്രസിഡന്‍റ് പദത്തിലേറിയതിന് ശേഷം ആദ്യമായാണ് ഇവിടെ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.

TRUMPS INAUGURATION  CHANGED PLANS IN TRUMP INAUGURATION  TRUMP SWORN IN CEREMONY  US PRESIDENT ELECT DONALD TRUMP
Officials inspect the construction of a stand in the Rotunda, where President-elect Donald Trump is due to take the oath of office on Monday, at the Capitol in Washington, Friday, Jan. 17, 2025 (AP)
author img

By ETV Bharat Kerala Team

Published : Jan 18, 2025, 10:14 AM IST

വാഷിങ്ടണ്‍: തിങ്കളാഴ്‌ച വാഷിങ്ടണില്‍ കനത്ത തണുപ്പ് പ്രവചിച്ചിരിക്കുന്നതിനാല്‍ നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ക്യാപിറ്റോള്‍ റോത്തുണ്ടയ്ക്കുള്ളില്‍ വച്ച് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നാല്‍പ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ ഒരു ഹാളിനുള്ളില്‍ നടക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്ന കുറച്ച് പേര്‍ക്ക് നഗരത്തിലെ പ്രൊബാസ്‌ക്കറ്റ്ബോള്‍, ഹോക്കി മേഖലകളിലാകും ചടങ്ങുകള്‍ വീക്ഷിക്കാനുള്ള സൗകര്യമൊരുക്കുക.

പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങളെക്കുറിച്ച് അറിയാം

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എവിടെയാകും ട്രംപിന്‍റെ സത്യപ്രതിജ്ഞ

എല്ലാ സത്യപ്രതിജ്ഞയ്ക്കും റോത്തുണ്ടയില്‍ ബദല്‍ സംവിധാനമെന്ന നിലയില്‍ ഒരുക്കങ്ങളുണ്ടാകാറുണ്ട്. കാരണം മോശം കാലാവസ്ഥയാണെങ്കില്‍ സത്യപ്രതിജ്ഞ ചടങ്ങ് അങ്ങോട്ട് മാറ്റാനാണ് ഇത്തരത്തില്‍ ഇവിടെയും ഒരുക്കങ്ങള്‍ നടത്തുന്ത്. 1985ലാണ് ഏറ്റവും ഒടുവില്‍ ഇവിടെയൊരു സത്യപ്രതിജ്ഞ നടന്നത്. റോണാള്‍ഡ് റീഗനാണ് അന്ന് ഇവിടെ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്. റീഗന്‍ രണ്ടാം വട്ടം അധികാരത്തിലെത്തിയപ്പോഴായിരുന്നു ഇവിടെ സത്യപ്രതിജ്ഞ നടന്നത്. തിങ്കളാഴ്‌ച കൊടും തണുപ്പായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. റീഗന്‍ രണ്ടാം വട്ടം അധികാരത്തിലേറിയ ശേഷം ഇത്രയേറെ തണുപ്പുള്ള ഒരു ജനുവരി ഇരുപത് ഇതാദ്യമാണ്.

പ്രസിഡന്‍റ് ജോബൈഡന്‍, പാര്‍ലമെന്‍റംഗങ്ങള്‍ മറ്റ് ഉന്നതര്‍ എന്നിവര്‍ക്ക് ക്യാപിറ്റോളിന് ഉള്ളില്‍ തന്നെ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനുള്ള അവസരമുണ്ടാകും. റോത്തുണ്ടയില്‍ ഇവര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്.

കൊടുംതണുപ്പായതിനാല്‍ ക്യാപിറ്റോളിന് പുറത്തേക്കുള്ള എല്ലായിടവും അടച്ചിടുമെന്ന് പൊലീസ് അറിയിച്ചു. അത് കൊണ്ട് തന്നെ ഇവിടെ നിന്ന് ആര്‍ക്കും സത്യപ്രതിജ്ഞ കാണാനവസരമുണ്ടാകില്ല.

തിങ്കളാഴ്‌ചത്തെ തണുപ്പ് എങ്ങനെ?

മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസ് ആകും ട്രംപ് അധികാരമേല്‍ക്കുന്ന ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തിങ്കളാഴ്‌ചത്തെ താപനിലയെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. റീഗന്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കുമ്പോള്‍ നാല്‍പ്പത് വര്‍ഷം മുമ്പ് മൈനസ് പതിനാല് ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്നത്തെ താപനില. റീഗന്‍ ചുമതലയേറ്റ ശേഷമുള്ള ഏറ്റവും തണുപ്പുള്ള സത്യപ്രതിജ്ഞ ദിനമാണ് ഇതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ശീതതരംഗമാണ് ഇത്തരമൊരു കാലാവസ്ഥയ്ക്ക് കാരണം. തണുപ്പ് ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ക്ക് യാതൊരുതരത്തിലും പ്രശ്‌നങ്ങളുണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് തന്‍റെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്തില്‍ കുറിച്ചു. ബരാക് ഒബാമ ചുമതലയേറ്റ 2009ല്‍ മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു തണുപ്പ്. നാല് വര്‍ഷം മുമ്പ് ബൈഡന്‍ ചുമതലയേറ്റപ്പോള്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

മോശം കാലാവസ്ഥയും മോശം വസ്‌ത്രവും പോലെ മോശം മറ്റൊന്നുമില്ലെന്നായിരുന്നു 2024ല്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെതിരെ മത്സരിച്ച മിന്നസോട്ട ഗവര്‍ണര്‍ ടിം വാല്‍സിന്‍റെ പ്രതികരണം. ഒരു ഹിമപാതത്തിന് മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്‌ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രസ്‌താവന.

തിങ്കളാഴ്‌ച പ്രവചിച്ചിരിക്കുന്ന കാലാവസ്ഥ 64 വര്‍ഷം മുമ്പ് ജോണ്‍ എഫ് കെന്നഡി ചുമതലയേറ്റ ദിവസത്തേതിനും സമാനമാണ്. അന്ന് രാത്രി മുഴുവന്‍ തൊഴിലാളികള്‍ പരിശ്രമിച്ചാണ് എട്ട് ഇഞ്ച് ഘനമുള്ള മഞ്ഞ് പരേഡ് പാതയില്‍ നിന്ന് നീക്കം ചെയ്‌തത്. കെന്നഡി ക്യാപിറ്റോളിന്‍റെ കിഴക്കേ പടവുകളില്‍ നിന്ന് ഓവര്‍കോട്ടില്ലാതെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്‍റെ വിറയ്ക്കുന്ന ശ്വാസഗതി ഇതില്‍ ജനങ്ങള്‍ക്ക് അറിയാനാകുമായിരുന്നു.

അന്‍പത് വര്‍ഷം മുമ്പ് വില്യം ഹോവാര്‍ഡിനും തന്‍റെ സത്യപ്രതിജ്ഞ കെട്ടിടത്തിന് ഉള്ളിലാക്കേണ്ടി വന്നിരുന്നു. 1909ല്‍ പത്തിഞ്ച് ഘനത്തില്‍ ഹിമപാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. അന്ന് മാര്‍ച്ച് നാലിനായിരുന്നു സത്യപ്രതിജ്ഞ.

കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ക്ക് സത്യപ്രതിജ്ഞ വീക്ഷിക്കാനാകും?

നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് ട്രംപ് തന്‍റെ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. അതേസമയം അവര്‍ ആരൊക്കെയെന്നോ എത്ര പേരുണ്ടാകുമെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

അതേസമയം പുറത്തെ ചടങ്ങുകള്‍ക്കായി സജ്ജീകരിച്ചിരുന്ന ഇരിപ്പിടങ്ങളെല്ലാം നീക്കം ചെയ്‌തെന്നാണ് പാര്‍ലമെന്‍റില്‍ നിന്നുള്ള അറിയിപ്പ്. ക്ഷണിക്കപ്പെട്ടവരെയെല്ലാം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ സംഘാടകര്‍ ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന.

പരേഡിന്‍റെ സ്ഥിതി എന്ത്?

ക്യാപിറ്റോള്‍ വണ്‍ എറിനയില്‍ പ്രസിഡന്‍ഷ്യല്‍ പരേഡ് നടക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ഇതും പാരമ്പര്യത്തില്‍ നിന്നുള്ള മാറ്റമാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം താന്‍ ക്യാപിറ്റോളില്‍ ജനങ്ങള്‍ക്കൊപ്പം എത്തുമെന്നും ട്രംപ് പറയുന്നു.

ദേശീയ തലസ്ഥാന മേഖലയിലെ കര്‍മ്മസേനയുടെ ഉത്തരവാദിത്തത്തിലാണ് പരേഡ് നടക്കുന്നത്. ഇതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണിവര്‍. എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും അവര്‍ ആലോചിക്കുന്നുണ്ട്. അതേസമയം ഇതേക്കുറിച്ചൊന്നും ഇപ്പോള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്.

സാധാരണ ആയിരക്കണക്കിന് പേര്‍ അമേരിക്കന്‍ ക്യാപിറ്റോളില്‍ നിന്ന് വൈറ്റ്ഹൗസ് വരെയുള്ള പാതയില്‍ അണിനിരക്കാറുണ്ട്. സാധാരണ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രസിഡന്‍റ് സഞ്ചരിക്കുന്ന പാതയാണിത്. ബാന്‍ഡുമേളമടക്കമുള്ളവര്‍ ഇതിലുണ്ടാകും. ഇക്കുറി ഇതെല്ലാം അടച്ചിട്ട മുറിക്കുള്ളിലാകും അരങ്ങേറുക എന്നതാണ് സൂചന.

ചടങ്ങുകള്‍ എല്ലാം നടക്കുമോ?

അതേ എന്ന് തന്നെയാണ് ട്രംപിന്‍റെ ഉത്തരം. ഞായറാഴ്‌ചയിലെ റാലി, താന്‍ പങ്കെടുക്കുന്ന തിങ്കളാഴ്‌ച രാത്രിയിലെ പരിപാടികള്‍ എല്ലാം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.

Also Read: ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേല്‍; നാളെ പ്രാബല്യത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.