ETV Bharat / international

തായ്‌വാനെ ഉലച്ച് ഭൂചലനം; ഒരു മരണം, 50 പേർക്ക് പരിക്ക് - Taiwan earthquake death

author img

By ETV Bharat Kerala Team

Published : Apr 3, 2024, 11:26 AM IST

തായ്‌വാന്‍റെ കിഴക്കൻ തീരത്തുണ്ടായ ഭൂചലത്തെ തുടർന്ന് ജപ്പാനിലും ഫിലിപ്പീൻസിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

EARTHQUAKE JOLTS TAIWAN  TSUNAMI ALERT IN JAPAN  TSUNAMI ALERT IN PHILIPPINES  ONE DEAD IN TAIWAN EARTHQUAKE
Taiwan

തായ്‌പേയ്‌ : തായ്‌വാന്‍റെ കിഴക്കൻ തീരത്തുണ്ടായ ഭൂചലത്തില്‍ ഒരു മരണം. 50 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പ്രാദേശിക സമയം 7.58 ഓടെയായിരുന്നു തായ്‌വാന്‍റെ തലസ്ഥാനമായ തായ്‌പേയിൽ ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്ത് കനത്ത നാഷനഷ്‌ടങ്ങളാണ് വിതച്ചത്.

അതേസമയം തായ്‌വാനിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് ജപ്പാനിലെ മിയാകോജിം, ഒകിനാവ ദ്വീപുകളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നതായി ജപ്പാനിലെ കാലവസ്ഥ ഏജൻസി അറിയിച്ചിരുന്നു. ജപ്പാനെ കൂടാതെ ഫീലിപ്പീൻസിലും സുനാമി മുന്നറിയിപ്പുണ്ട്. ബറ്റാനീസ് ഗ്രൂപ്പ് ഓഫ് ദ്വീപുകൾ, കഗയാൻ, ഇലോകോസ് നോർട്ടെ, ഇസബെല പ്രവിശ്യകൾ തുടങ്ങിയ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളോട് ഉടൻതന്നെ ഉയർന്ന പ്രദേശത്തേക്ക് മാറി നിൽക്കാൻ ഫിലിപ്പീൻസ്‌ നിർദേശം പുറപ്പെടുവിച്ചു.

അതേസമയം പസഫിക് സമുദ്രത്തിന് മുന്നിലുളള തീരപ്രദേശങ്ങളിൽ ഉയർന്ന സുനാമി തിരമാലകൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇന്ന് രാവിലെ പ്രാദേശിക സമയം 8.33 മുതൽ രാത്രി 10.33 വരെ ആദ്യ തിരമാലകൾ ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.

ജാഗ്രത നിർദേശം : തുറമുഖങ്ങളിലോ അഴിമുഖങ്ങളിലോ ആഴം കുറഞ്ഞ തീരക്കടലുകളിലോ ഉള്ള ബോട്ടുടമകളോട് അവരുടെ ബോട്ടുകൾ സുരക്ഷിതമായി കടൽത്തീരത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൂടുതൽ ഉപദേശം ലഭിക്കുന്നതുവരെ കടലിൽ പോയ ബോട്ടുകൾ ആഴക്കടലിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്.

വിമാനങ്ങൾ വഴിതിരിച്ചുവിട്ടു : ഭൂകമ്പത്തെ തുടർന്ന് ജപ്പാനിലെ ഒകിനാവ ദ്വീപിലെ നഹ വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിട്ടു. സുരക്ഷ മുൻനിർത്തി വിമാനത്താവളത്തിലെ എല്ലാ ജീവനക്കാരെയും വിമാനത്താവളത്തിന്‍റെ മൂന്നാം നിലയിലേക്ക് ഒഴിപ്പിച്ചിട്ടുണ്ടെന്ന് എയർപോർട്ട് വക്താവ് ഹിഡെകി സുറുഡോ പറഞ്ഞു. നിലവിൽ സുനാമി വിമാനത്താവളത്തിലേക്ക് എത്തിയിട്ടില്ല. കൂടാതെ ജപ്പാനിലെ ഒകിനാവ, കഗോഷിമ മേഖലകളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താത്‌കാലികമായി നിർത്തിവച്ചതായി ജപ്പാൻ എയർലൈൻസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.