ETV Bharat / international

യുക്രെയ്‌നിൽ ബോംബാക്രമണം നടത്തി റഷ്യ; 13 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക് - RUSSIAN STRIKE IN UKRAINE

റഷ്യയുടെ ബോംബാക്രമണത്തിൽ നിരവധി പേർ മരിച്ചതായി വോളോഡിമർ സെലെൻസ്‌കി. മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

RUSSIAN BOMB ATTACK IN UKRAINE  RUSSIA UKRAINE WAR  യുക്രെയ്‌നിൽ ബോംബാക്രമണം  PRESIDENT VOLODYMYR ZELENSKYY
Representative Image (ANI)
author img

By ETV Bharat Kerala Team

Published : 13 hours ago

Updated : 11 hours ago

കീവ്: റഷ്യൻ ബോംബാക്രമണത്തിൽ യുക്രെയ്‌നിൽ 13 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുക്രെയ്‌ന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി. മരിച്ചവരുടെ കുടുംബത്തിന് വോളോഡിമർ സെലെൻസ്‌കി അനുശോചനം അറിയിച്ചു. ഇന്നലെയാണ് (ജനുവരി 8) യുക്രെയ്‌നിൽ റഷ്യ ബോംബാക്രമണം നടത്തിയത്.

ബോംബാക്രമണത്തിന്‍റെ ദൃശ്യങ്ങൾ സെലെൻസ്‌കി എക്‌സിലൂടെ പങ്കിട്ടു. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ജനങ്ങളെ രക്ഷിക്കാൻ വേണ്ടുന്ന സഹായങ്ങൾ ചെയ്യുന്നുണ്ടെന്ന് വോളോഡിമർ സെലെൻസ്‌കി എക്‌സിൽ കുറിച്ചു. 'യുക്രൈയ്‌നിലെ സപോരിഷിയയിൽ റഷ്യക്കാർ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. റഷ്യ മനഃപൂർവം നടത്തിയ ആക്രമണമാണിതെന്ന്,' അദ്ദേഹം വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബത്തിന് തന്‍റെ അനുശോചനം അറിയിക്കുന്നുവെന്ന് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നും അദ്ദേഹം അറിയിച്ചു. സാധാരണക്കാരെ ആക്രമിക്കുന്നത് വളരെ ക്രൂരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുടെ ക്രൂരതകൾ അവസാനിപ്പിക്കണമെന്നും, യുക്രെയ്‌നിലെ ജീവനുകളുടെ സംരക്ഷണത്തിന് പിന്തുണ നൽകണമെന്നും വോളോഡിമർ സെലെൻസ്‌കി ആവശ്യപ്പെട്ടു. യുക്രൈയ്‌നിലെ ജനങ്ങൾക്ക് ആവശ്യം സമാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം യുക്രെയ്‌നിൽ നടന്ന ആക്രമണത്തിൽ ബഹുനില റെസിഡൻഷ്യൽ ബ്ലോക്കുകൾ, ഒരു വ്യാവസായ ഫെസിലിറ്റി എന്നിവയ്ക്കടക്കം കേടുപാടുകൾ സംഭവിച്ചതായി യുക്രെയ്‌ൻ പ്രോസിക്യൂട്ടർ ജനറൽ ഓഫിസ് അറിയിച്ചു. ഇന്നലെ നഗരത്തിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ റഷ്യൻ സൈന്യം ഗൈഡഡ് ബോംബുകൾ വർഷിച്ചതായും ആക്രമണത്തിൽ രണ്ട് റെസിഡൻഷ്യൽ കെട്ടിടങ്ങൾ തകർന്നതായും റീജിയണൽ ഗവർണർ ഇവാൻ ഫെഡോറോവ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ സു​പ്ര​ധാ​ന ഇ​ന്ധ​ന സം​ഭ​ര​ണ കേ​ന്ദ്രം യു​ക്രെ​യ്ൻ തകർത്തിരുന്നു. റ​ഷ്യ​യി​​ലെ സ​ര​തോ​വ് മേ​ഖ​ല​യി​ലെ ഏം​ഗ​ൽ​സി​ന​ടു​ത്തു​ള്ള കേ​ന്ദ്ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ തകർന്നത്. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ ​നി​ന്ന് 600 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് ഈ ​കേ​ന്ദ്രം.

ഏംഗൽസിനടുത്തുള്ള സംഭരണ ​​കേന്ദ്രത്തിലാണ് ആക്രമണം നടന്നതെന്ന് യുക്രെയ്‌നിന്‍റെ ജനറൽ സ്‌റ്റാഫ് ചീഫ് പറഞ്ഞു. മി​സൈ​ൽ വി​ക്ഷേ​പി​ക്കാ​ൻ റ​ഷ്യ​ൻ വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ വിമാനങ്ങൾക്ക് ഇ​ന്ധ​നം ല​ഭ്യ​മാ​ക്കു​ന്ന​ത് ഇ​വി​ടെ​ നി​ന്നാ​ണ്. ഇ​ന്ധ​ന സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന് നാ​ശ​മു​ണ്ടാ​യ​ത് റ​ഷ്യ​ൻ സേ​ന​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാശ്ചാത്യ വിതരണ മിസൈലുകൾ ഉപയോഗിക്കുന്നതിൽ കീവ് ചില നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, കൃത്യമായി ലക്ഷ്യങ്ങളിൽ എത്താൻ കഴിവുള്ള ദീർഘദൂരമെത്താൻ സാധിക്കുന്ന തരത്തിലുള്ള ആയുധശേഖരം യുക്രെയ്‌ൻ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ യുക്രെയ്‌നിന് പിന്തുണ നൽകണമെന്ന് വോളോഡിമർ സെലെൻസ്‌കി പറഞ്ഞതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 'സത്യം പറഞ്ഞാൽ, ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ നിന്ന് സുരക്ഷാ ഉറപ്പുകൾ ആവശ്യപ്പെടാൻ നമുക്ക് അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു.

യു​ക്രെ​യ്ൻ നാറ്റോയുടെ ഭാഗമാകുന്നതിനോടുള്ള റഷ്യയുടെ എതിർപ്പ് തനിക്ക് മനസിലായെന്ന് ട്രംപ് പറഞ്ഞിരുന്നു. അതിന് മറുപടിയായി യുക്രെയ്‌ൻ നാറ്റോ സഖ്യത്തിൽ ഉടൻ ചേരുന്നതിന് യുഎസും ജർമ്മനിയും റഷ്യയും തടസമായി നിൽക്കുകയാണെന്ന് സെലെൻസ്‌കി പറഞ്ഞു.

Also Read: താന്‍ അധികാരത്തിലേറും മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ മുച്ചൂടും മുടിക്കുമെന്ന് ഹമാസിന് ട്രംപിന്‍റെ മുന്നറിയിപ്പ്

Last Updated : 11 hours ago
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.