ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിൽ പടർന്നുപിടിച്ച കാട്ടുതീയിൽ അഞ്ച് പേർ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഹോളിവുഡ് ഉൾപ്പെടെ നിരവധി പ്രദേശത്തേക്ക് കാട്ടുതീ പടര്‍ന്നത് അഗ്നിശമന സേനാംഗങ്ങളെ വലച്ചതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്‌തു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ഹോളിവുഡിൽ ഉണ്ടായ തീപിടിത്തത്തിൽ ആയിരത്തി അഞ്ഞൂറോളം കെട്ടിടങ്ങൾ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 16,000 ഏക്കർ (6,500 ഹെക്‌ടർ) കത്തിനശിച്ചു. ആയിരത്തോളം വീടുകളും കത്തിനശിച്ചിട്ടുണ്ട്. കാട്ടുതീക്ക് ഒപ്പം ഉയര്‍ന്ന ചുഴലിക്കാറ്റ് അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചു എന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബുധനാഴ്‌ച വൈകുന്നേരത്തോടെയാണ് ഹോളിവുഡ് ബൊളിവാർഡിൽ നിന്ന് നൂറ് മീറ്റർ (യാർഡ്) അകലെയുള്ള ഹോളിവുഡ് ഹിൽസിൽ തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്നി രക്ഷാസേന പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചിരുന്നു.
തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മണിക്കൂറിൽ 100 മൈൽ (160 കിലോമീറ്റർ) വേഗതയിൽ കാറ്റ് വീശിയത് രക്ഷാപ്രവര്‍ത്തനത്തിനും പ്രതിസന്ധിയായി.
അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇറ്റലിയിലേക്കുള്ള യാത്ര റദ്ദാക്കി. തീപിടിത്തം നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ബൈഡൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Also Read: യുക്രെയ്‌നിൽ ബോംബാക്രമണം നടത്തി റഷ്യ; 13 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്