ETV Bharat / international

നിഗൂഢത എന്ന് തീരും? പത്ത് വർഷത്തിനിപ്പുറവും ദുരൂഹത ഉയർത്തി മലേഷ്യൻ വിമാനം - MH370

എംഎച്ച് 370 മലേഷ്യൻ എയർലൈൻസ് വിമാനം കാണാതായിട്ട് 10 വർഷം. ദുരൂഹമായ തിരോധാനം അവശേഷിപ്പിക്കുന്നത് അനിശ്ചിതത്വത്തിൻ്റെ ശൂന്യത മാത്രം.

MH370  Malaysia Airlines MH370  എംഎച്ച് 370  മലേഷ്യൻ എയർലൈൻസ്
10 Years of MH370-Disappearance
author img

By ETV Bharat Kerala Team

Published : Mar 7, 2024, 10:03 PM IST

2014 മാർച്ച് 8 നാണ് മലേഷ്യൻ എയർലൈൻസിന്‍റെ വിമാനം എംഎച്ച് 370 നിഗൂഢതയിലേക്ക് പറന്നകന്നത്. വിമാനം അപ്രത്യക്ഷമായിട്ട് 10 വർഷം പിന്നിട്ടെങ്കിലും വ്യോമയാന ചരിത്രത്തിൽ ഇന്നോളമുമുള്ളതിൽ വച്ച് ഏറ്റവും അമ്പരപ്പിക്കുന്ന ദുരൂഹത ഇപ്പോഴും മറനീക്കാനായിട്ടില്ല (MH370-Disappearance).

ക്വാലാലംപൂരിൽ നിന്ന് ബീജിങ്ങിലേയ്ക്കുള്ള യാത്രയ്ക്കായി പറന്നുയർന്ന് 39 മിനിറ്റിനുള്ളിൽ എംഎച്ച് 370 ഫ്ലൈറ്റ് എയർ കൺട്രോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. വ്യോമയാന ചരിത്രത്തിൽ കറുത്ത അധ്യായമായി പരിണമിച്ച ഈ നിമിഷം ഇന്നും വല്ലാത്ത നിഗൂഢതയാണ്. തങ്ങൾക്ക് പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട ഏതാനും കുടുംബങ്ങൾക്ക് ഒരു പേടിസ്വപ്‌നം കൂടിയാണ് ആ നിമിഷം. ഫ്ലൈറ്റിൻ്റെ ദുരൂഹമായ തിരോധാനം ഇന്നും അനിശ്ചിതത്വത്തിൻ്റെ ശൂന്യത മാത്രമാണ് അവശേഷിപ്പിക്കുന്നത്.

2014 മാർച്ച് എട്ടിനും സാധാരണപോലെ തന്നെയാണ് ആ ബോയിംഗ് 777 വിമാനം കോലാലംപൂരിൽ നിന്ന് പറന്നുയർന്നത്. വിമാനവുമായി റേഡിയോ വഴിയുള്ള ആശയവിനിമയം "ഗുഡ് നൈറ്റ് മലേഷ്യൻ ത്രീ സെവൻ സീറോ" എന്ന വാചകത്തോടെ നിലച്ചു. വിമാനം വിയറ്റ്നാമീസ് വ്യോമാതിർത്തിയിലേക്ക് കടന്നപ്പോൾ ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും അവയെല്ലാം വിഫലമായി. അതിനിടെ വിമാനത്തിൻ്റെ ട്രാൻസ്‌പോണ്ടർ പ്രക്ഷേപണം നിർത്തി. അതുകൂടിയായതോടെ വിമാനവും അതിലെ 239 മനുഷ്യ ജീവനുകളും നിഗൂഢതതയിലേക്ക് പറന്നകന്നു.

എംഎച്ച് 370 ന് എന്ത് സംഭവിച്ചു?

239 യാത്രക്കാരും ജോലിക്കാരുമുള്ള വിമാനം ക്വാലാലംപൂരിൽ നിന്ന് ബെയ്‌ജിങ്ങിലേക്ക് പറക്കുകയായിരുന്നു. ദക്ഷിണ ചൈന കടലിന് മുകളിലൂടെ പറന്നുതുടങ്ങി 60 മിനിറ്റിനുള്ളിൽ എയർ ട്രാഫിക് കൺട്രോളിന് വിമാനവുമായുള്ള ബന്ധം നഷ്‌ടമായി. അതേസമയത്ത് തന്നെ മലായ് പെനിൻസുല മുറിച്ചുകടക്കുകയായിരുന്നു ഒരു സൈനിക വിമാനത്തിന്‍റെ റഡാർ എംഎച്ച് 370 യെ ട്രാക്ക് ചെയ്‌തു.

വടക്ക് കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ആൻഡമാൻ കടലിന് മുകളിലാണ് എംഎച്ച് 370 യെ അവസാനമായി റഡാറിൽ കിട്ടിയത്. റഡാറിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകുന്നതിന് മുമ്പ് വിമാനം ആൻഡമാൻ കടലിലേക്ക് കുത്തനെ തിരിയുകയായിരുന്നു. അതേസമയം തന്നെ വിമാനം അതിന്‍റെ നിർദിഷ്‌ട പാതയിൽ നിന്ന് അമ്പരപ്പിക്കും വിധത്തിൽ വ്യതിചലിച്ചതായി സൈനിക റഡാറുകൾ രേഖപ്പെടുത്തി.

പിന്നീട്, വിമാനവും ബ്രിട്ടീഷ് കമ്പനിയായ ഇൻമാർസാറ്റ് ടെലികമ്മ്യൂണിക്കേഷന്‍റെ ഉപഗ്രഹവും തമ്മിലുള്ള ഓട്ടോമേറ്റഡ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സൂചിപ്പിക്കുന്നത് വിമാനം തെക്കുകിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഏഴാമത്തെ ആർക്കിൽ അപ്രത്യക്ഷമായതായാണ്.

ഈ സൂചനപ്രകാരം ദക്ഷിണ ചൈന കടലിലും ആൻഡമാൻ കടലിലുമാണ് വ്യോമമാർഗം പ്രാഥമിക തെരച്ചിൽ നടത്തിയത്. എന്നാൽ ഇന്നേവരെ വിമാനത്തിൻ്റെ ഗതി മാറുന്നതിനും അപ്രത്യക്ഷമാകുന്നതിനും കാരണമെന്തായിരുന്നെന്ന് വെളിവായിട്ടില്ല. ഹൈജാക്കിങ് മുതൽ ഗുരുതരമായ മെക്കാനിക്കൽ തകരാർ വരെയുള്ള നിരവധി സിദ്ധാന്തങ്ങൾ ഇതേപ്പറ്റി പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ഇവയൊന്നും തന്നെ അത്ര വിശ്വാസയോഗ്യമായി കണക്കാക്കപ്പെടുന്നില്ല.

കപ്പലിലുണ്ടായത് ആരൊക്കെ?

227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് എംഎച്ച് 370 വിമാനത്തിലുണ്ടായിരുന്നത്. ദീർഘകാലമായി കാത്തിരുന്ന അവധിക്കാലം ആഘോഷിക്കാൻ പോകുന്ന കുടുംബങ്ങൾ, വിദേശത്ത് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ എന്നിങ്ങനെ വിവിധങ്ങളായ പശ്ചാത്തലമുള്ളവരായിരുന്നു കാണാതായവർ. ഇവരിൽ അഞ്ച് കൊച്ചുകുട്ടികളും ഉൾപ്പെടുന്നു.

കപ്പലിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും ചൈനക്കാരായിരുന്നു. എന്നാൽ അമേരിക്ക, ഇന്തോനേഷ്യ, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. യൂറോപ്പിൽ പുതിയ ജീവിതം തുടങ്ങാൻ കള്ള പാസ്‌പോർട്ടുമായി കയറിയ രണ്ട് ഇറാനിയൻ യുവാക്കൾ, നടൻ ജെറ്റ് ലിയുടെ ഒരു സ്‌റ്റണ്ട് ഡബിൾ തുടങ്ങിയവർ യാത്രക്കാരിൽ ഉൾപ്പെടുന്നു.

ഇതുവരെയുള്ള കണ്ടെത്തൽ?

പല രാജ്യങ്ങൾ ചേർന്ന് നടത്തിയ തെരച്ചിലില്‍ ഡസൺ കണക്കിന് കപ്പലുകളും വിമാനങ്ങളും പങ്കുചേർന്നു. പ്രക്ഷുബ്‌ധമായ ദക്ഷിണ ചൈന കടൽ മുതൽ തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ വിദൂര ഭാഗങ്ങളിൽ വരെ തെരച്ചിൽ നടന്നു.

മലേഷ്യയ്ക്കും ചൈനയ്ക്കുമൊപ്പം ഓസ്‌ട്രേലിയകൂടി ചേർന്ന് ലോകത്ത് ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ചെലവേറിയതുമായ തെരച്ചിലാണ് വെള്ളത്തിനടിയിൽ നടത്തിയത്. വിമാനങ്ങൾ, സോണാർ സിഗ്നലുകൾ എടുക്കാൻ സജ്ജീകരണമുള്ള കപ്പലുകൾ, റോബോട്ടിക് അന്തർവാഹിനികൾ എന്നിവ ഉപയോഗിച്ചാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ നിന്ന് ഏകദേശം 120,000 ചതുരശ്ര കിലോമീറ്റർ പരിധിയിൽ തെരച്ചിൽ നടന്നത്.

കാണാതായ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സിൽ നിന്ന് പുറപ്പെടുന്നതെന്ന് അനുമാനിക്കപ്പെട്ട അൾട്രാസോണിക് സിഗ്നലുകൾ തെരച്ചിലിനിടെ ലഭിച്ചിരുന്നു. 19-ാം നൂറ്റാണ്ടിൽ കടലിൽ തകർന്ന വ്യാപാര കപ്പലുകളുടെ അവശിഷ്‌ടങ്ങളും തെരച്ചിലിൽ ലഭിച്ചു. പക്ഷേ എംഎച്ച് 370 വിമാനം കണ്ടെത്താനായില്ല. 2015 ജൂലൈയിൽ പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഫ്രാൻസിൻ്റെ അധീനതയിലുള്ള റീയൂണിയൻ ദ്വീപിൽ നിന്ന് എംഎച്ച് 370 വിമാനത്തിന്‍റേതെന്ന് സ്ഥിരീകരിക്കപ്പെട്ട ഫ്ലാപെറോൺ കണ്ടെത്തി. വിമാനം ഇന്ത്യൻ മഹാസമുദ്രത്തിൽ അതിൻ്റെ പറക്കൽ അവസാനിപ്പിച്ചു എന്നതിൻ്റെ ആദ്യ തെളിവാണിത്.

തെരച്ചിലിന് ബുദ്ധിമുട്ടേറാൻ കാരണം?

ലോകത്തിലെ മൂന്നാമത്തെ വലിയ സമുദ്രമായ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ അപാരമായ അഗാധതയും വിശാലമായ വിസ്‌തൃതിയുമാണ് തെരച്ചിലിനുള്ള പ്രധാന പ്രതിബന്ധം. വിമാനം എവിടെയാണ് തകർന്നു വീണത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു സൂചനയും ഇല്ലെന്നതാണ് മറ്റൊരു പ്രധാന തടസം.

ഇനിയെന്ത്?

കാണാതായ MH370 ൻ്റെ അന്ത്യവിശ്രമ സ്ഥലത്തിനുള്ള ശാസ്ത്രീയ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് അമേരിക്കയിലെ ഒരു കമ്പനി അവകാശപ്പെട്ടിരുന്നു. വിമാനം തകർന്നെന്ന് കരുതപ്പെടുന്ന തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ തെരച്ചിലിനായി ടെക്‌സാസ് ആസ്ഥാനമായുള്ള ഒരു മറൈൻ റോബോട്ടിക് കമ്പനി മലേഷ്യൻ സർക്കാരിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.

"കണ്ടെത്താനായില്ലെങ്കിൽ ഫീസ് വേണ്ട" എന്ന കമ്പനിയുടെ വാഗ്‌ദാനത്തെപ്പറ്റി ചർച്ചചെയ്യാൻ കമ്പനിയെ ക്ഷണിച്ചേക്കുമെന്ന് മലേഷ്യയുടെ ഗതാഗത മന്ത്രി ആൻ്റണി ലോക്ക് പറഞ്ഞിരുന്നു. വിമാനത്തിൻ്റെ സ്ഥാനത്തെപ്പറ്റി പുതിയ സൂചനകളില്ലാതെ മറ്റൊരു തെരച്ചിലിനെ പിന്തുണയ്ക്കില്ലെനന്നായിരുന്നു മലേഷ്യൻ സർക്കാരിന്‍റെ മുന്‍ നിലപാട്.

"എംഎച്ച് 370 കണ്ടെത്താനുള്ള നിശ്ചയദാർഢ്യത്തിൽ ഞങ്ങളുടെ സർക്കാർ ഉറച്ചുനിൽക്കുന്നു. അന്വേഷണത്തിലൂടെ വിമാനം കണ്ടെത്താനും, അടുത്ത ബന്ധുക്കളെ സത്യം അറിയിക്കാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." ജെറ്റ് അപ്രത്യക്ഷമായതിൻ്റെ പത്താം സ്‌മരണദിനം ആചരിക്കുന്ന ഒരു പരിപാടിയിൽ ആൻ്റണി ലോക്ക് പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും മറ്റും മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിനടുത്തുള്ള ഒരു ഷോപ്പിങ് സെൻ്ററിൽ പത്താം അനുസ്‌മരണ ദിനത്തിൽ ഒത്തുകൂടിയിരുന്നു. പലരും സങ്കടത്തോടെയാണ് ആ സംഭവത്തെ ഓർത്തെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.