ന്യൂഡല്‍ഹി: മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാനുള്ള നീക്കം ആരംഭിച്ചതിന് പിന്നാലെയും പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സുവിന്‍റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരമാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. ഒരൊറ്റ ഇന്ത്യന്‍ സൈനികരെ പോലും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നാണ് മൊയ്‌സുവിന്‍റെ പരാമര്‍ശം. യൂണിഫോം മാറ്റി എത്തുന്നവരായാലും എന്നായിരുന്നു മൊയ്‌സു പറഞ്ഞത്(Maldives)Indian troop would not be allowed to stay in his country even in civilian clothing.
മെയ് പത്തിന് ശേഷം ഒരൊറ്റ ഇന്ത്യന്‍ സൈനികനെയും രാജ്യത്ത് അവശേഷിപ്പിക്കില്ലെന്ന് മൊയ്‌സു പറഞ്ഞതായാണ് എഡിഷന്‍.എംവി എന്ന ന്യൂസ് വെബ്സൈറ്റ് നല്‍കിയ വാര്‍ത്തയില്‍ പറയുന്നത്. ബാ അറ്റോള്‍ എയ്ധഫുഷിയില്‍ ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെയാണ് മൊയ്‌സു ഇങ്ങനെ പറഞ്ഞത്. സൈനിക യൂണിഫോമിലോ അല്ലാതെയോ ഇന്ത്യന്‍ സൈനികരെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നാണ് മൊയ്‌സുവിന്‍റെ പരാമര്‍ശം. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു(Mohamed Muizzu).
ചൈന അനുകൂലിയായ മൊയ്‌സു കഴിഞ്ഞ വര്‍ഷമാണ് പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രഖ്യാപിത ഇന്ത്യാ വിരുദ്ധന്‍ കൂടിയാണ് മൊയ്‌സു. ഇന്ത്യ പുറത്ത് എന്ന മുദ്രാവാക്യവുമായി ആണ് മൊയ്‌സു തെരഞ്ഞെടുപ്പില്‍ കളം നിറഞ്ഞത്. രണ്ട് ഹെലികോപ്‌ടറുകളും ഒരു ഡോര്‍ണിയര്‍ വിമാനവും പറത്താനും അറ്റകുറ്റപ്പണികള്‍ക്കുമായാണ് ഇന്ത്യന്‍ സൈന്യത്തെ മാലിദ്വീപില്‍ വിന്യസിച്ചിട്ടുള്ളത്. നൂറില്‍ താഴെയാണ് ഇവരുടെ എണ്ണം. രാജ്യത്ത് ചില ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കുചേരുന്നുണ്ട്(Maldives President).
എന്നാല്‍ രാജ്യത്ത് ആയിരത്തിലേറെ ഇന്ത്യന്‍ സൈനികരുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മൊയ്‌സു ആരോപണമുയര്‍ത്തിയത്. ഇവര്‍ നാടിന്‍റെ പരമാധികാരത്തിന് ഭീഷണിയാണെന്നും മൊയ്‌സു ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ നവംബറില്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ സൈന്യത്തെ പിന്‍വലിക്കണമെന്ന് മൊയ്‌സു ഇന്ത്യയോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ഉന്നതതലയോഗങ്ങള്‍ നടന്നു. മൂന്നിടങ്ങളിലായി വിന്യസിച്ചിട്ടുള്ള സൈനികരെ പിന്‍വലിക്കാനും പകരം സാധാരണ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാനും ധാരണയായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് പത്തോടെ ആദ്യ സംഘവും മെയ് പത്തോടെ അവസാന സംഘവും എത്താനും ധാരണയായി. കഴിഞ്ഞ മാസം അവസാനം തന്നെ ആദ്യ സംഘം മാലിദ്വീപില്‍ എത്തി.
എന്നാല്‍ സാധാരണ ഉദ്യോഗസ്ഥരെയും രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന പുതിയ പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് മൊയ്‌സു ഇപ്പോള്‍. ഇതിനകം തന്നെ മോശമായിക്കഴിഞ്ഞിരിക്കുന്ന ഇന്ത്യ-മാലി ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന പ്രസ്‌താവനയാണിത്. രാജ്യത്തെ പ്രതിപക്ഷവും മൊയ്‌സുവിന്‍റെ പ്രസ്‌താവനകളെ എതിര്‍ക്കുന്ന രാജ്യത്ത് വന്നിട്ടുള്ള സാധാരണ ഉദ്യോഗസ്ഥരും സൈനികരാണെന്നേ മൊയ്‌സുവിന് ചിന്തിക്കാനാകൂ എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ശരിക്കും സൈനികര്‍ മടങ്ങുന്നില്ല. ഇവര്‍ യൂണിഫോം മാറ്റി വരിക മാത്രമാണ് ചെയ്യുന്നതെന്നും മൊയ്‌സു പറഞ്ഞിരുന്നു.
Also Read: മാലദ്വീപിന് സമീപം പുതിയ നേവല്‍ ബേസ് ആരംഭിക്കുന്നതായി ഇന്ത്യ