ETV Bharat / international

ശാന്തമാകാതെ ബെയ്‌റൂത്ത്; ഹിസ്‌ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം കുബൈസിയെ ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരണം - Ibrahim Kobeisi killed by israel

പശ്ചിമേഷ്യന്‍ സംഘര്‍ഷ പരിഹാരം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഐക്യരാഷ്‌ട്രസഭ രക്ഷാസമിതി. കൂട്ടപലായനം തുടരുന്നു.

Hezbollah  southern Beirut  ഹിസ്‌ബുള്ള തലവന്‍ ഇബ്രാഹിം കൊബൈസി  un security council
isrel airstrike in Lebanon (ETv Bharat)
author img

By PTI

Published : Sep 25, 2024, 6:52 AM IST

ബെയ്റൂത്ത് : തങ്ങളുടെ ഉന്നത നേതാക്കളില്‍ ഒരാളായ ഇബ്രാഹിം കുബൈസി ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്‌ബുള്ള. ദക്ഷിണ ബെയ്‌റൂത്തില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

ആറുനില കെട്ടിടത്തിന്‍റെ മൂന്ന് നിലകളും ഈ വ്യോമാക്രമണത്തില്‍ തകര്‍ന്നു. ബെയ്റൂത്തില്‍ ഒരാഴ്‌ചയ്ക്കിടെ ഇസ്രയേല്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇസ്രയേല്‍-ഹിസ്‌ബുള്ള സംഘര്‍ഷം കടുത്ത ഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ആദ്യമായാണ് ഹിസ്‌ബുള്ളയുടെ ഒരംഗത്തിന്‍റെ മരണം അവര്‍ സ്ഥിരീകരിക്കുന്നത്.

സെപ്റ്റംബർ 20ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ ഹിസ്ബുള്ള നേതാവായ ഇബ്രാഹിം അഖിൽ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ളയുടെ റദ്വാൻ യൂണിറ്റിന്‍റെ തലവനായിരുന്നു ഇബ്രാഹിം അഖിൽ. വടക്കൻ ഇസ്രയേലിൽ നടക്കുന്ന ആക്രമണങ്ങളുടെ സൂത്രധാരൻ ഇബ്രാഹിം അഖിലാണെന്നായിരുന്നു ഇസ്രയേലിന്‍റെ ആരോപണം. ഈ വ്യോമാക്രമണത്തിൽ മാത്രം ബെയ്റൂത്തിൽ 45ഓളം പേർ കൊല്ലപ്പെടുകയും 60-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

അടുത്തിടെ ലെബനനിൽ പേജറുകളും വോക്കി-ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ച് 37-ഓളം പേ‍ർ കൊല്ലപ്പെടുകയും 3000-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സംഘ‍ർഷം രൂക്ഷമായത്.

റോക്കറ്റ്-മിസൈല്‍ വിഭാഗത്തിന്‍റെ ചുമതലയുള്ള ഹിസ്‌ബുള്ള കമാന്‍ഡര്‍ ആയിരുന്നു കുബൈസി. കുബൈസിയാണ് ഇസ്രയേലിന് നേരെ നടന്ന ആക്രമണങ്ങളുെട ഉത്തരവാദിയെന്ന് അവര്‍ ആരോപിക്കുന്നു. ഇതിന് പുറമെ രണ്ടായിരം ആക്രമണങ്ങള്‍ കുബൈസി ആസൂത്രണം ചെയ്‌തിരുന്നുവെന്നും ഈ ആക്രമണങ്ങള്‍ക്കിടെ മൂന്ന് ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ ആരോപിക്കുന്നു.

ഹിസ്‌ബുള്ളയ്ക്ക് ഉണ്ടാകുന്ന ഏറ്റവും ഒടുവിലത്തെ തിരിച്ചടിയാണിത്. അറബ് ലോകത്തെ ഏറ്റവും വലുതും ശക്തവുമായ രാഷ്‌ട്രീയ സൈനിക സംഘമാണ് ഹിസ്‌ബുള്ള. അതിനിടെ ആക്രമണങ്ങള്‍ ശക്തമായതോടെ മേഖലയില്‍ നിന്ന് കൂട്ടപലായനം തുടരുകയാണ്. സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി ഐക്യരാഷ്‌ട്ര രക്ഷാസമിതി ഇന്ന് യോഗം ചേരുന്നുണ്ട്.

കഴിഞ്ഞ ദിവസം ലൈവ് ഓൺ എയറിനിടെ ലെബനീസ് മാധ്യമ പ്രവർത്തകന് നേരെ ഇസ്രയേലിന്‍റെ മിസൈൽ ആക്രമണം ഉണ്ടായി. ഫാദി ബൗദയ എന്ന മാധ്യമ പ്രവർത്തകന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായാണ് റിപ്പോ‍‍‍‍‍‍ർട്ട്.

മറായ ഇന്‍റർനാഷണൽ നെറ്റ്‌വർക്കിന്‍റെ ഡയറക്‌ടർ ജനറലാണ് ഫാദി ബൌദയ. ലൈവ് ഓൺ എയറിനിടെയുണ്ടായ മിസൈൽ ആക്രമണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 1,600-ലധികം ആളുകൾക്കാണ് പരിക്കേറ്റത്. ആയിരക്കണക്കിന് ആളുകൾക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിയും വന്നിരുന്നു. ഹിസ്ബുള്ളയുടെ ആയുധ ശേഖരം നശിപ്പിക്കുന്നതിന്‍റെ ഭാഗമായി 1,600ഓളം ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിന്‍റെ ആക്രമണത്തിൽ ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും ആംബുലൻസുകളുമെല്ലാം തകർന്നെന്ന് ലെബനീസ് ആരോഗ്യമന്ത്രി ആരോപിച്ചു. തിരിച്ചടിയുടെ ഭാഗമായി ഇസ്രയേലിന്‍റെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി റോക്കറ്റാക്രമണം നടത്തിയെന്ന് ഹിസ്ബുള്ള അറിയിച്ചു.

Also Read: റഷ്യ-യുക്രെയ്‌ൻ സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്‌ക്ക് തയ്യാറെന്ന സൂചന നല്‍കി ഇന്ത്യ; യുഎൻ വേദിയില്‍ മോദി സെലൻസ്‌കി നിര്‍ണായക കൂടിക്കാഴ്‌ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.