ETV Bharat / international

ഹമാസ് തലവന്‍ ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടു - Hamas head killed in Tehran - HAMAS HEAD KILLED IN TEHRAN

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്‌കിയാന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്‌റാനിലെത്തിയ ഹമാസ് തലവന്‍ ഇസ്‌മയില്‍ ഹനിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

HAMAS HEAD ISMAIL HANIYEH  ISMAIL HANIYEH KILLED IN IRAN  ഹമാസ് തലവന്‍ ഇസ്‌മയിൽ ഹനിയ  ഹമാസ് തലവന്‍ കൊല്ലപ്പെട്ടു
Hamas head Ismail Haniyeh (AP)
author img

By ETV Bharat Kerala Team

Published : Jul 31, 2024, 12:55 PM IST

ടെഹ്‌റാൻ (ഇറാൻ) : ഹമാസ് തലവന്‍ ഇസ്‌മയിൽ ഹനിയ ടെഹ്‌റാനിൽ കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ ഹനിയയുടെ വസതിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍റെ അർധ സൈനിക റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇസ്രയേലാണ് ആക്രമിച്ചതെന്നാണ് ഹമാസ് ആരോപണം. അതേസമയം സംഭവത്തില്‍ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്‌കിയാന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്‌റാനിലെത്തിയതായിരുന്നു ഹനിയ. ആക്രമണത്തില്‍ ഹനിയയുടെ അംഗ രക്ഷകനും കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്‍റെ സെപാഹ് വാർത്ത വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്‌തു. ആക്രമണത്തില്‍ വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.

ജൂണിൽ വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹനിയയുടെ കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. അതിനുമുമ്പ് ഏപ്രിലിൽ നടന്ന ഇസ്രയേലി വ്യോമാക്രമണത്തിൽ ഹനിയയുടെ മൂന്ന് ആൺമക്കളും കൊല്ലപ്പെട്ടു.

കൊലപാതകം ബൈഡന് തിരിച്ചടി?

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഹമാസിനും ഇസ്രയേലിനും ഇടയില്‍ താത്‌കാലിക വെടിനിർത്തലും ബന്ദിമോചന കരാറിനും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ശ്രമിക്കുന്നതിനിടെയാണ് ഹമാസ് തലവന്‍റെ കൊലപാതകം. ഇസ്രയേൽ, ഖത്തർ, ഈജിപ്ഷ്യൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്താൻ സിഐഎ ഡയറക്‌ടർ ബിൽ ബേൺസ് ഞായറാഴ്‌ച റോമിലെത്തിയിരുന്നു.

ഒക്‌ടോബറില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ആരംഭിച്ച യുദ്ധത്തിൽ ഇതിനോടകം 39,360ലധികം പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 90,900ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.

Also Read : മസൂദ് പെസഷ്‌കിയാൻ ഇറാന്‍ പ്രസിഡന്‍റ്; 16.3 ദശലക്ഷം വോട്ടുകൾ നേടി ജയം - IRAN PRESIDENTIAL ELECTION 2024

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.