ETV Bharat / international

ഇലോൺ മസ്‌ക് അമേരിക്കൻ പ്രസിഡന്‍റാകുമോ? ഇല്ലെന്ന് ട്രംപ്: എന്തുകൊണ്ടെന്ന് വിശദീകരണം - CAN ELON MUSK BECOME US PRESIDENT

ഇലോൺ മസ്‌കിന് ഒരിക്കലും അമേരിക്കൻ പ്രസിഡന്‍റാകാൻ കഴിയില്ലെന്ന് ട്രംപ്. ഡെമോക്രാറ്റുകളുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

DONALD TRUMP  ELON MUSK RICHEST PERSON IN WORLD  US ADMINISTRATION  US PRESIDENT
(L-R) US President-elect Donald Trump, singer Kid Rock and Tesla and SpaceX CEO Elon Musk attend UFC 309 at Madison Square Garden in New York, on November 16, 2024 (AFP)
author img

By ETV Bharat Kerala Team

Published : Dec 23, 2024, 10:50 AM IST

വാഷിങ്ടൺ : വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഇലോൺ മസ്‌കിന് ഒരു ദിവസം അമേരിക്കൻ പ്രസിഡന്‍റാകാൻ കഴിയുമോ? എന്ന ചോദ്യത്തിന് യുഎസ് നിയമങ്ങൾ ചൂണ്ടിക്കാട്ടി ഇല്ല എന്ന് ഡൊണാൾഡ് ട്രംപ് മറുപടി നൽകി.

'ഇലോൺ മസ്‌ക് എന്തായാലും പ്രസിഡന്‍റാകില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തിന് പ്രസിഡന്‍റാകാൻ കഴിയാത്തതെന്ന് നിങ്ങൾക്കറിയാമോ? ഇലോൺ മസ്‌ക് ജനിച്ചത് യുഎസിൽ അല്ല' എന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ടെസ്‌ല, എക്‌സ് മേധാവി ജനിച്ചതെന്ന് അരിസോണയിലെ ഫീനിക്‌സിൽ നടന്ന റിപ്പബ്ലിക്കൻ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. യുഎസ് പ്രസിഡന്‍റ് യുഎസ് പൗരൻ തന്നെ ആയിരിക്കണമെന്ന് അമേരിക്കൻ ഭരണഘടന ആവശ്യപ്പെടുന്ന ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന ഭരണത്തിൽ മസ്‌ക് വഹിക്കുന്ന വലിയ പങ്കിന്‍റെ പേരിൽ അദ്ദേഹത്തിനെ 'പ്രസിഡന്‍റ് മസ്‌ക്' എന്ന് വിളിച്ച ഡെമോക്രാറ്റുകളുടെ വിമർശനത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പ്രസിഡൻ്റ് സ്ഥാനം മസ്‌കിന് ഒരിക്കലും ലഭിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം മസ്ക്കിനെ കുറിച്ച് ട്രംപിന് മികച്ച അഭിപ്രായമാണ് ഉള്ളത്. മികച്ച ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു. മസ്‌ക് സർക്കാർ കാര്യക്ഷമതയുടെ പുതിയ വകുപ്പിന്‍റെ തലവനാകുമെന്നും ട്രംപ് പറഞ്ഞു.

ഗവൺമെന്‍റ് ചെലവുകൾ, ഫെഡറൽ നിയന്ത്രണങ്ങൾ, ഫെഡറൽ വർക്ക്‌ഫോഴ്‌സ് എന്നിവ ഗണ്യമായി വെട്ടിക്കുറയ്‌ക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ഗവൺമെന്‍റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്‍റ് നയിക്കാൻ ട്രംപ് മസ്‌കിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം ഒരു പൗരന് ഇത്രയധികം അധികാരം എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഡെമോക്രാറ്റുകൾ ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സര്‍ക്കാര്‍ ഫണ്ടിങ് ബില്ലില്‍ ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ ചെലവുകള്‍ക്കായി എത്ര പുതിയ കടം നല്‍കാമെന്നതിന്‍റെ പരിധി ഉയര്‍ത്തണമെന്ന ആവശ്യം ട്രംപ് മുന്നോട്ടുവച്ചു. കോണ്‍ഗ്രസ് യാഥാസ്ഥിതികരോടും ഇക്കാര്യത്തിൽ അഭ്യർഥന നടത്തി. പക്ഷേ ഡെമോക്രാറ്റുകളും ഏതാനും റിപ്പബ്ലിക്കന്‍സും അത് നിരസിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിന്‍റെ സഹായത്തോടെ അദ്ദേഹം നടത്തിയ നീക്കമാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റുകളും ആശയവിനിമയം പുനരാരംഭിച്ചതിന് ശേഷം, ഒരു പുതിയ പദ്ധതി ആവിഷ്‌കരിച്ചു. കടംപരിധി വ്യവസ്ഥയില്ലാതെ മറ്റൊരു വോട്ടിനായി പാക്കേജ് തിരികെ കൊണ്ടുവരിക.

34 റിപ്പബ്ലിക്കന്‍സ് അത് നിരസിച്ചെങ്കിലും, ക്രിസ്‌മസിന് ഒരാഴ്‌ച മുമ്പ് ഗവൺമെന്‍റ് ഷട്ട്‌ഡൗൺ (സര്‍ക്കാര്‍ അടച്ചുപൂട്ടല്‍) ഒഴിവാക്കുന്നതിനായി ഡെമോക്രാറ്റുകള്‍ അതിന് അനുകൂലമായി വോട്ട് ചെയ്‌തു. പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബില്ലിന് ഉണ്ടെന്ന് ഉറപ്പാക്കി. ഇനി ഡെമോക്രാറ്റിന്‍റെ നിയന്ത്രണത്തിലുള്ള സെനറ്റിലേക്ക് പോകും. അവിടെ അത് അംഗീകരിക്കപ്പെടുകയും ഒപ്പിടാന്‍ പ്രസിഡന്‍റ് ജോ ബൈഡന് അയയ്ക്കുകയും ചെയ്യും.

റിപ്പബ്ലിക്കന്‍മാര്‍, വെള്ളിയാഴ്‌ച (ഡിസംബർ 20) അടച്ചിട്ട മുറിയിൽ ചേർന്ന യോഗത്തിൽ യുഎസ് ട്രഷറി നിലവിലെ പരിധിയിലെത്തുന്നതിന് മുൻപ് ഡെമോക്രാറ്റിക് സഹായമില്ലാതെ കട പരിധി ഉയര്‍ത്താന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

എന്താണ് ഗവൺമെന്‍റ് ഷട്ട്‌ഡൗൺ : പ്രസിഡന്‍റ് ഒപ്പുവച്ചിട്ടുള്ള, സാമ്പത്തികവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം പാസാക്കുന്നതില്‍ സഭ പരാജയപ്പെടുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാര്‍ അടച്ചുപൂട്ടലിന് നിര്‍ബന്ധിക്കപ്പെടുന്നത്.

Also Read: ഇന്ത്യൻ വംശജ ഹർമീത് കെ ധില്ലന്‍ യുഎസ് സിവിൽ റൈറ്റ്‌സ് അസിസ്റ്റന്‍റ് അറ്റോർണി ജനറല്‍; നിയമിച്ച് ട്രംപ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.