ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണിത്. ചിട്ടയായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിയ്ക്കും. അതിനാൽ ഡയറ്റിൽ ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങൾ മാത്രമേ ഉൾപ്പെടുത്താൻ പാടുള്ളൂ. ചില ഭക്ഷണങ്ങൾ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. അവ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
പാവക്ക
പ്രമേഹം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് പാവക്ക. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതെ നിലനിർത്താൻ പാവക്ക സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾ പതിവായി പാവക്ക കഴിക്കുന്നത് നല്ലതാണ്.
ചീര
ചീരയിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. ഫൈബർ ധാരാളവും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയേൺ, ആന്‍റി ഓക്‌സിഡന്‍റുകള്‍ എന്നിവയുമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനും ഫലപ്രദമായ ഒന്നാണ് ചീര. അതിനാൽ പതിവായി ചീര ഡയറ്റിൽ ഉൾപ്പെടുത്തുക.
നട്‌സ്
പ്രമേഹ രോഗികൾ ബദാം, നിലക്കടല എന്നീ നട്‌സുകൾ കഴിക്കുന്നത് നല്ലതാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിൻ, ഫൈബർ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണകരമാണ്.
വെണ്ട
ഗ്ലൈസമിക് സൂചിക കുറഞ്ഞ പച്ചക്കറിയാണ് വെണ്ട. ഇതിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹം നിയന്ത്രിക്കാൻ വെണ്ട സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾ വെണ്ട കഴിക്കുന്നത് നല്ലതാണ്.
ബ്രൊക്കോളി
ബ്രൊക്കോളിയിൽ കുറഞ്ഞ അളവിൽ മാത്രമാണ് കാര്‍ബോഹൈട്രേറ്റുള്ളത്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ബ്രൊക്കോളി സഹായിക്കും. പോഷക സമ്പുഷ്‌ടമായതിനാൽ പ്രമേഹരോഗികള്‍ക്ക് ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.
പയറുവർഗങ്ങൾ
പ്രോട്ടീൻ സമ്പന്ന ഉറവിടമാണ് പയറുവർഗങ്ങൾ. ഫൈബറും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾ പതിവായി പയറുവർഗങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
കാപ്‌സിക്കം
കാപ്‌സിക്കത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്. അതിനാൽ പ്രമേഹ രോഗികൾക്ക് കാപ്‌സിക്കം കഴിക്കുന്നത് നല്ലതാണ്.
തക്കാളി
തക്കാളിയിൽ ഗ്ലൈസെമിക് ഇൻഡക്‌സ് കുറവാണ്. അതിനാൽ ഇത് പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്. ഹൃദയത്തിന്‍റെ ആരോഗ്യം നിലനിർത്താനും തക്കാളി ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : പ്രമേഹ രോഗികൾ നിർബന്ധമായും ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ