ETV Bharat / health

സമ്മർദ്ദവും ഉത്കണ്‌ഠയും കുറയ്ക്കാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ - FOODS THAT HELP REDUCE STRESS

മാനസികാരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് സമ്മർദ്ദം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും.

NUTRITIONAL STRATEGY TO EASE STRESS  FOODS THAT REDUCE ANXIETY AND STREE  BEST FOODS FOR ANXIETY  മാനസിക സമ്മർദ്ദം ഉത്കണ്‌ഠ
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Nov 20, 2024, 1:23 PM IST

തിരക്കേറിയ ജീവിതത്തിനിടെ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം. പല കാരണങ്ങളാൽ സമ്മർദ്ദം ഉണ്ടാകാം. ഉറക്കക്കുറവ്, ജോലി സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ലോകത്തെ ജനസംഖ്യയുടെ 18 ശതമാനം പേർ (40 ദശലക്ഷം) ഉത്കണ്‌ഠയോട് പൊരുതുന്നവരാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് പറയുന്നു. കടുത്ത സമ്മർദ്ദം മാനസികാരോഗ്യത്തെ ബാധിക്കുന്നതിന് പുറമെ ശാരീരിക ആരോഗ്യത്തെയും ബാധിക്കും. എന്നാൽ സമ്മർദ്ദം ഒഴിവാക്കാൻ നിരവധി മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും ഫലപ്രദമായ ഒരു മാർഗം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്. മാനസിക സമ്മർദ്ദവും ഉത്കണ്‌ഠയും ചെറുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

ഫാറ്റി ഫിഷ്

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് മാനസികാരോഗ്യം സംരക്ഷിക്കാൻ ഗുണം ചെയ്യും. അതിനാൽ ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളമുള്ള സാൽമൺ, മത്തി എന്നീ മീനുകൾ ഡയറ്റിൽ പതിവായി ഉൾപ്പെടുത്തുക. ഇത് സമ്മർദ്ദം, വിഷാദം, ഉത്കണ്‌ഠ എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാനും ഉത്കണ്‌ഠ നിയന്ത്രിക്കാനും സഹായിക്കും. ഇടയ്ക്കിടെ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് മനസികാരോഗ്യത്തിന് നല്ലതാണ്.

സരസഫലങ്ങൾ

ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിൻ സിയും സരസഫലങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ബ്ലൂബെറി, ബ്ലാക്ക്‌ബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ പതിവായി കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും വളരെയധികം സഹായിക്കും.

ഇലക്കറികൾ

അവശ്യ പോഷകങ്ങൾ ധാരാളമുള്ള ഒന്നാണ് ഇലക്കറികൾ. ഫോളേറ്റ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് സമ്മർദ്ദം, ഉത്കണ്‌ഠ, വിഷാദം തുടങ്ങിയവ നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ ചീര പോലുള്ള ഇലക്കറികൾ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

നട്‌സ്

പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ നട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

യോഗർട്ട്

യോഗർട്ട് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്. ഇത് പതിവായി കഴിക്കുന്നത് സമ്മർദ്ദം, ഉത്കണ്‌ഠ, വിഷാദം എന്നിവ കുറയ്ക്കാൻ ഗുണം ചെയ്യും. അതിനാൽ യോഗർട്ട് പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.

അവോക്കാഡോ

വിറ്റാമിൻ ബി, ഇ, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ എന്നിവയുടെ സമ്പന്ന ഉറവിടമാണ് അവോക്കാഡോ. ഇത് സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവ കുറയ്ക്കാൻ സഹായിക്കും.

അവലംബം : https://pmc.ncbi.nlm.nih.gov/articles/PMC7781050/

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : സമ്മർദ്ദം സൗന്ദര്യത്തെ നശിപ്പിക്കുന്നുണ്ടോ ? എങ്കിൽ ഇതാ ചില പരിഹാര മാർഗങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.