ETV Bharat / entertainment

റോക്കി ഭായ് ഇനി ഒരൽപ്പം 'ടോക്‌സിക്'; യാഷ് - ഗീതു മോഹൻദാസ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു - TOXIC MOVIE SHOOTING STARTED

ഗീതു മോഹൻദാസ് ചിത്രം 'ടോക്‌സിക്കി'ന്‍റെ ചിത്രീകരണം തുടങ്ങി. ബെംഗളുരുവിൽ ആണ് ആദ്യ ഷെഡ്യൂള്‍.

YASH NEW MOVIE TOXIC  ഗീതു മോഹൻദാസ്  ടോക്‌സിക്  TOXIC MOVIE BY GEETHU MOHANDAS
Yash, K Venkata Narayana, Geethu Mohandas (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 4:48 PM IST

റോക്കിങ് സ്റ്റാർ യാഷ് നായകനാകുന്ന 'ടോക്‌സിക്' എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് (ആഗസ്റ്റ് 8) ബെംഗളൂരുവിൽ ആരംഭിച്ചു. മലയാളിയായ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെജിഎഫ്-2 എത്തിയിട്ട് 844 ദിനങ്ങൾ കഴിയുമ്പോഴാണ് ടോക്‌സിക്കിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്.

YASH NEW MOVIE TOXIC  ഗീതു മോഹൻദാസ്  ടോക്‌സിക്  TOXIC MOVIE BY GEETHU MOHANDAS
'ടോക്‌സിക്കി'ന്‍റെ പൂജയിൽ പ്രാർഥനയിൽ പങ്കുചേരുന്ന യാഷ് (ETV Bharat)

ഇപ്പോൾ ചിത്രത്തിന്‍റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2023 ഡിസംബര്‍ 8ന് ആയിരുന്നു ടോക്‌സിക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാഷിന്‍റെ ഭാഗ്യദിനമായിപറയപ്പെടുന്ന 8-ാം തീയതിയാണ് പുതിയ സിനിമയ്‌ക്ക് തുടക്കം കുറിക്കുന്നതും. അദ്ദേഹത്തിന്‍റെ ജനനത്തീയതിയും ചിത്രീകരണം ആരംഭിക്കുന്ന ദിവസവും 8 ആണ്. ടോക്‌സിക്കിന്‍റേതായി പുറത്തു വരുന്ന ഓരോ അപ്‌ഡേറ്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയം ആകുകയാണ്.

ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ (ETV Bharat)

യാഷ് ചിത്രത്തിന്‍റെ പ്രൊഡ്യൂസർ കെ വെങ്കട്ട നാരായണയ്‌ക്കൊപ്പം (ETV Bharat)

കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്‌സിക് നിർമ്മിക്കുന്നത്. യാഷിന്‍റെ പത്തൊമ്പതാം സിനിമയാണിത്. 'ടോക്‌സിക് -എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ്' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തുവിടുമെന്നാണ് വിവരം. പിആർഒ പ്രതീഷ് ശേഖർ.

Also Read: 'വീര്‍ ആവിര്‍ഭവ്'; സംഗീത ലോകത്തെ 'ആവിര്‍ഭാവം', പാന്‍ ഇന്ത്യന്‍ സ്റ്റാറായി ബാബുക്കുട്ടന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.