ETV Bharat / entertainment

ഗീതു മോഹൻദാസ് ചിത്രത്തില്‍ യാഷ് നായകൻ; ടോക്‌സിക് ചിത്രീകരണം നാളെ മുതല്‍ - Toxic Shooting begins tomorrow - TOXIC SHOOTING BEGINS TOMORROW

മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രം "ടോക്‌സിക് എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിന്‍റെ" ചിത്രീകരണം ഓഗസ്‌റ്റ് 8 ന് ആരംഭിക്കും.

GEETHU MOHANDAS  YASH MOVIE  റോക്കിങ്‌ സ്റ്റാർ യാഷ്  ഗീതു മോഹൻദാസ് ചിത്രം ടോക്‌സിക്
Yash movie Toxic Shooting bedgins tomorrow (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 8:11 PM IST

റോക്കിങ്‌ സ്‌റ്റാർ യാഷ് നായകനായി എത്തുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്ക്‌സിക് ഓഗസ്‌റ്റ് 8ന് ചിത്രീകരണം ആരംഭിക്കുന്നു. ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകകരുടെ ആവേശം വാനോളം ഉയർത്തിയ മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രം "ടോക്‌സിക് എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സിന്‍റെ" ചിത്രീകരണം ഓഗസ്‌റ്റ് 8 ന് ആരംഭിക്കും. 'കെജിഎഫ് 2 റിലീസ് ചെയ്‌ത് 844 ദിവസങ്ങൾക്കു ശേഷമാണ് യാഷ് തന്‍റെ അടുത്ത ചിത്രമായ ടോക്‌സിക്കിലേക്ക് ചുവടു വയ്ക്കുന്നത്.

geethu mohandas  Yash movie  റോക്കിങ്‌ സ്റ്റാർ യാഷ്  ഗീതു മോഹൻദാസ് ചിത്രം ടോക്‌സിക്
ടോക്‌സിക്കിന്‍റെ പോസ്റ്റര്‍ (ETV Bharat)

2023 ഡിസംബര്‍ 8 ന് ആയിരുന്നു ടോക്‌സിക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാംഗ്ലൂരിൽ ആണ് ആദ്യ ഷെഡ്യൂളിന് ആരംഭം. 8 -ാം മാസം 8 -ാം തീയതി എന്നത് യാഷിനെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ളതാണ് . അദ്ദേഹത്തിന് 8 എന്ന സംഖ്യയോട് ശക്തമായ അഭിനിവേശമാണുള്ളത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ദിവസവും അദ്ദേഹത്തിന്‍റെ ജനനത്തീയതിയും ചിത്രീകരണം ആരംഭിക്കുന്ന ദിവസവും 8 ആണ്.

യാഷും കുടുംബവും ക്ഷേത്ര ദര്‍ശനത്തിനിടെ (ETV Bharat)

ചിത്രീകരണത്തിന് മുന്നോടിയായി യാഷ്, നിർമ്മാതാവ് വെങ്കട്ട് കെ നാരായണയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം കർണാടകയിലെ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. ശ്രീ സദാശിവ രുദ്ര സൂര്യ ക്ഷേത്രം, ധർമ്മസ്ഥലയിലെ ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, കർണാടകയിലെ സുബ്രഹ്മണ്യയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ദർശനം നടത്തിയത്‌.

യാഷിന്‍റെ ടോക്‌സികിന്‍റെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുള്ള ഒഫീഷ്യൽ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. പി ആർ ഓ പ്രതീഷ് ശേഖർ.

Also Read: 'ബിക്കിനി ധരിക്കാന്‍ ആവശ്യപ്പെട്ടു, സംവിധായകന്‍ ഫോണില്‍ സംസാരിച്ചത് മോശമായി': കാസ്റ്റിങ് കൗച്ച് അനുഭവം പങ്കിട്ട് നടി സനയ ഇറാനി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.