ETV Bharat / entertainment

'ഫേക്ക് ഐഡികള്‍ ഉണ്ടാക്കി സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കും': ഡബ്ല്യുസിസി - WCC against cyber attackers - WCC AGAINST CYBER ATTACKERS

പ്രതികരിക്കുന്ന സ്‌ത്രീകളെ മാനസികമായി തകര്‍ക്കുകയാണ് പുരുഷാധിപത്യത്തിന്‍റെ പ്രവണതയെന്ന് ഡബ്ല്യൂസിസി. പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് പൊതുമാധ്യമത്തില്‍ ശക്തരായി നില്‍ക്കുന്ന സ്‌ത്രീകള്‍ക്കെല്ലാം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനും ഡബ്ല്യൂസിസി മറന്നില്ല.

WCC  WCC ABOUT CYBER ATTACKERS  WCC FACEBOOK POST  ഡബ്ല്യൂസിസി
WCC Facebook Post (Facebook Official)
author img

By ETV Bharat Entertainment Team

Published : Sep 4, 2024, 1:51 PM IST

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുണ്ടാക്കിയ ചലനങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമെന്നും ഇതിനായി വ്യാജ അക്കൗണ്ടുകള്‍ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും, പ്രതികരിക്കുന്ന സ്‌ത്രീകളെ മാനസികമായി തകര്‍ക്കുകയാണ് പുരുഷാധിപത്യത്തിന്‍റെ പ്രവണതയെന്നും ഡബ്ല്യൂസിസി വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു ഡബ്ല്യൂസിസിയുടെ പ്രതികരണം.

'സ്വന്തം അവസ്ഥ വ്യക്തമാക്കാന്‍ കഴിയുന്ന ഇര അന്നുതൊട്ട് ഒരു ഇരയേ അല്ല. അവന്‍ അല്ലെങ്കിള്‍ അവള്‍ ഒരു ഭീഷണിയാകുന്നു.' -എന്ന ജെയിംസ് ബാള്‍ഡ്വിന്‍റെ വാക്കുകള്‍ പങ്കുവച്ച് കൊണ്ടാണ് ഡബ്ല്യൂസിസി കുറിപ്പ് ആരംഭിച്ചത്. 'നാലര വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമ രംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ ഘടനയെ കുറിച്ച് ഒട്ടനവധി പരാധികളും പ്രശ്‌നങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതില്‍ ലൈംഗിക ആരോപണവും പറയുന്നുണ്ട്.

ജോലി ചെയ്യാനുള്ള അവസരത്തിലും, ജോലി സ്ഥലത്ത് സ്‌ത്രീയുടെ അന്തസ് സംരക്ഷിക്കാനും, തൊഴിലിടത്ത് സ്‌തീയുടെ അന്തസ് സംരക്ഷിക്കാനും, തൊഴിലിടത്ത് സ്‌ത്രീയ്‌ക്ക് കൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യാതൊരു പിന്തുണയും ഇല്ലാതെ തങ്ങലുടെ തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ്, പൊതുമാധ്യമത്തില്‍ ശക്തരായി നില്‍ക്കുന്ന സ്‌ത്രീകള്‍ക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങള്‍.

റിപ്പോര്‍ട്ട് കേരളത്തിലും പുറത്തും ഒട്ടേറെ അനുരണനങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സന്തോഷവും പിന്തുണയും അറിയിച്ചവര്‍ക്കായി പറയുകയാണ്. ഇനി ഞങ്ങള്‍ക്കെതിരായ സൈബര്‍ അറ്റാക്കിന്‍റെ കാലമാണ്. ഫേക്ക് ഐഡികള്‍ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്രതികരിക്കുന്ന സ്‌ത്രീകളെ മാനസികമായി തകര്‍ക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യകള്‍. അതിനെ നിയമപരമായി നേരിട്ട് കൊണ്ടു തന്നെ ഞങ്ങള്‍ മുന്നോട്ടു പോകും.

നേരത്തെ വന്ന സൈബര്‍ അറ്റാക്കുകളുടെ തീയില്‍ വാടാതെ പിടിച്ചു നിന്ന ഞങ്ങള്‍ക്ക് നന്ദി പറയേണ്ടതും അവരോടു തന്നെയാണ്. ഞങ്ങളെ കൂടുതല്‍ ശക്തരാക്കിയതിന് ഇനിയും ശക്തരാക്കുന്നതിന്!' -ഡബ്ല്യൂസിസി കുറിച്ചു.

Also Read: 'ലൈംഗിക അതിക്രമങ്ങള്‍ പോലെ ലിംഗ വിവേചനവും ഇല്ലാതാവണം': പോസ്‌റ്റുമായി ഡബ്ല്യൂസിസി - Gender discrimination must end

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.