ETV Bharat / entertainment

ഇനി 'ഗോട്ടി'ന്‍റെ വിളയാട്ടം; തിയേറ്ററുകൾ കീഴടക്കാൻ വിജയ്‌യുടെ 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' വരുന്നു - THE GREATEST OF ALL TIME RELEASE - THE GREATEST OF ALL TIME RELEASE

വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് വിജയ്‌യുടെ 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' തിയേറ്ററുകളിൽ എത്തും.

VIJAY UPCOMING FILM  VIJAYS NEXT THE GOAT  THE GOAT RELEASE DATE  THALAPATHY VIJAY MOVIES
The goat release
author img

By ETV Bharat Kerala Team

Published : Apr 11, 2024, 4:55 PM IST

വിജയ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് താരം നായകനായി എത്തുന്ന 'ദി ഗോട്ട്' അഥവാ 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. വെങ്കട് പ്രഭുവാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഇപ്പോഴിതാ ആരാധരുടെ ആവേശം ഇരട്ടിയാക്കി 'ദി ഗോട്ട്' സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് 2024 സെപ്റ്റംബർ 5-ന് 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' തിയേറ്ററുകളിൽ എത്തും. ഈദ് ദിനത്തിലാണ് നിർമ്മാതാക്കൾ റിലീസ് തീയതി പുറത്തുവിട്ടത്. റിലീസ് അപ്‌ഡേറ്റ് പുറത്തുവന്നതിന് പിന്നാലെ ദളപതി വിജയ് ആരാധകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിജയ് തന്നെയാണ് റിലീസ് വിവരം ആരാധകരെ അറിയിച്ചത്. വിജയ് ഇരട്ട വേഷത്തിലാണ് 'ഗോട്ടി'ൽ പ്രത്യക്ഷപ്പെടുക എന്നാണ് വിവരം. റിലീസ് തീയതിക്കൊപ്പം ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള വിജയ്‌യാണ് പോസ്റ്ററിൽ. പുറത്തെത്തി നിമിഷങ്ങൾക്കകം തന്നെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

വിജയ്‌യെ കൂടാതെ പ്രഭുദേവ, പ്രശാന്ത്, സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി, വൈഭവ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൃഷ കാമിയോ റോളിലെത്തുമെന്നാണ് വിവരം. മുമ്പ് ദളപതി 68 എന്നറിയപ്പെട്ടിരുന്ന ചിത്രം കൽപ്പാത്തി എസ് അഘോരത്തിന്‍റെ എജിഎസ് എന്‍റർടെയിൻമെന്‍റാണ് നിർമ്മിച്ചിരിക്കുന്നത്.

ചെന്നൈ 600028, മാനാട്, അജിത് കുമാറിൻ്റെ മങ്കാത്ത തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് സംവിധാനം ചെയ്‌ത ചിത്രമാണ് 'ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. ഒരു സയൻസ് ഫിക്ഷൻ സിനിമയാണ് ഗോട്ടെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ വെങ്കട്ട് പ്രഭു തന്നെയാണ് ഗോട്ടിന്‍റ തിരക്കഥ എഴുതിയതും.

യുവൻ ശങ്കർ രാജയാണ് ദി ഗോട്ടിന്‍റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. സിദ്ധാർഥ് നൂനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് വെങ്കട് രാജനും കൈകാര്യം ചെയ്യുന്നു. ദിലീപ് സുബ്ബരായനാണ് ആക്ഷനും പ്രധാന്യമുള്ള ഈ ചിത്രത്തിന്‍റെ സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനായി വിജയ് കേരളത്തിലെത്തിയത് വാർത്തയായിരുന്നു.

താരത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകർ ഒരുക്കിയത്. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് വിജയ് കേരളത്തിലേക്ക് എത്തിയത് എന്നതും ശ്രദ്ധേയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും രാജ്യാന്തര വിമാനത്താവളവും ആയിരുന്നു ഗോട്ടിന്‍ കേരളത്തിലെ പ്രധാന ലൊക്കേഷനുകൾ.

ALSO READ: ആവേശക്കടലായി ആരാധകർ; സെല്‍ഫി വീഡിയോ പങ്കുവച്ച് ദളപതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.